മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​തി​ഷേ​ധം ! യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെ ത​ള്ളി​യി​ട്ട് ഇ ​പി ജ​യ​രാ​ജ​ന്‍…

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മാ​ന​ത്തി​നു​ള്ളി​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. ക​ണ്ണൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പം ക​യ​റി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക എ​ന്ന് വി​മാ​ന​ത്തി​നു​ള്ളി​ല്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍ ത​ള്ളി​വീ​ഴ്ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ന​വീ​ന്‍ കു​മാ​ര്‍, മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ഫ​ര്‍​ദീ​ന്‍ മ​ജീ​ദ് എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ക​യ​റി​യ​ത്.

ക​ണ്ണൂ​രി​ല്‍ നി​ന്നും ഇ​രു​വ​രും ക​യ​റി​യ​പ്പോ​ള്‍ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്ക് സം​ശ​യം തോ​ന്നി​യി​രു​ന്നു. ക​റു​പ്പ് വേ​ഷം അ​ണി​ഞ്ഞ ഇ​വ​രെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ച​ത്.

ആ​ര്‍​സി​സി​യി​ല്‍ രോ​ഗി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രും പ​റ​ഞ്ഞി​രു​ന്ന​ത്.

യാ​ത്രാ രേ​ഖ​ക​ളും കൃ​ത്യ​മാ​യി​രു​ന്ന​തി​നാ​ല്‍ അ​ധി​കൃ​ത​ര്‍ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

Related posts

Leave a Comment