ഇന്ത്യക്ക് ഇ​ര​ട്ടസ്വ​ർ​ണം

ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​ന്ന​ലെ ഇ​ര​ട്ട സ്വ​ർ​ണം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 62 കി​​ലോ​​ഗ്രാം വി​​ഭാ​​ഗം ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ ജെ​​റെ​​മി ലാ​​ൽ​​റി​​ന്നു​​ൻ​​ഗ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ൽ മ​നു ഭാ​ക​റു​മാ​ണ് ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

യൂ​ത്ത് ഒ​ളി​ന്പി​ക്സി​ൽ ഒ​രു ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​യു​ടെ ആ​ദ്യ സ്വ​ർ​ണ​മാ​ണ് 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ലൂ​ടെ മ​നു സ്വ​ന്ത​മാ​ക്കി​യ​ത്. ഗെ​യിം​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ പ​താ​ക വ​ഹി​ച്ച​തും മ​നു ഭാ​ക​റാ​ണ്. 236.5 പോ​യി​ന്‍റു​മാ​യാ​ണ് മ​നു ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് എ​ന്നി​വ​യി​ലും പ​തി​നാ​റു​കാ​രി​യാ​യ മ​നു സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

2018ൽ ​​മ​​നു നേ​​ടു​​ന്ന നാ​​ലാ​​മ​​ത് സ്വ​​ർ​​ണ​​മാ​​ണി​​ത്. കോ​​മ​​ണ്‍ വെ​​ൽ​​ത്ത് ഗെ​​യിം​​സ്, ജൂ​​ണി​​യ​​ർ ലോ​​ക​​ക​​പ്പ്, ലോ​​ക​​ക​​പ്പ് എ​​ന്നി​​വ​​യി​​ലാ​​ണ് മ​​നു സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ലോ​​ക​​ക​​പ്പി​​ൽ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ൽ ജൂ​​ണി​​യ​​ർ സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും മ​​നു​​വി​​ന് സ്വ​​ർ​​ണ​​മു​​ണ്ട്.

പ​​തി​​ന​​ഞ്ചു​​കാ​​ര​​നാ​​യ ജെ​റെ​മി ലോ​​ക യൂ​​ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​ണ്. 274 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി ഇ​​ന്ത്യ​​ൻ താ​​രം സു​​വ​​ർ​​ണ നേ​​ട്ട​​ത്തി​​ലെ​​ത്തി. സ്നാ​​ച്ചി​​ൽ 124ഉം ​​ക്ലീ​​ൻ ആ​​ൻഡ് ജർ​​ക്കി​​ൽ 150ഉം ​​കി​​ലോ​​ഗ്രാം ജെ​​റോ​​മി ഉ​​യ​​ർ​​ത്തി. 263 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി​​യ തു​​ർ​​ക്കി​​യു​​ടെ ടോ​​പ്ടാ​​സ് കാ​​ന​​ർ വെ​​ള്ളി​​യും 260 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി​​യ കൊ​​ളം​​ബി​​യ​​യു​​ടെ വി​​ല്ല​​ർ സ്റ്റീ​​വ​​ൻ വെ​​ങ്ക​​ല​​വും ക​​ര​​സ്ഥ​​മാ​​ക്കി.

ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ ഈ ​​മി​​സോ​​റം സ്വ​​ദേ​​ശി ഭാ​​വി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ക​​രു​​ത്താ​​കു​​മെ​​ന്ന സൂ​​ച​​ന​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ത​​ല​​സ്ഥാ​​ന​​ത്ത് ദ​​ർ​​ശി​​ച്ച​​ത്. യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ നേ​​ട്ടം ര​ണ്ട് സ്വ​​ർ​​ണ​​വും മൂ​​ന്ന് വെ​​ള്ളി​​യു​​മാ​​യി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ ഷൂ​​ട്ടിം​​ഗി​​ൽ തു​​ഷാ​​ർ മാ​​നെ, പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 44 കി​​ലോ​​ഗ്രാം വി​​ഭാ​​ഗം ജൂ​​ഡോ​​യി​​ൽ ത​​ബാ​​ബി ദേ​​വി, പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ മെ​​ഹൂ​​ലി ഘോ​​ഷ് എ​​ന്നി​​വ​​രാ​​ണ് വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ലെ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ട​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന​​താ​​ണി​​ത്. ക​​ഴി​​ഞ്ഞ ത​​വ​​ണ ഒ​​രു വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വും മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്ക് ല​​ഭി​​ച്ച​​ത്.

Related posts