ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കനത്ത നിയന്ത്രണം

കൊ​ച്ചി: ഫോ​ർ​ട്ട്‌ കൊ​ച്ചി​യി​ലെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. അ​നി​യ​ന്ത്രി​ത​മാ​യി ആ​ളു​ക​ൾ കാ​ർ​ണി​വ​ലി​ന് എ​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നും പോ​ലീ​സും അ​റി​യി​ച്ചു. പ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന പ​രേ​ഡ് ഗ്രൗ​ണ്ടി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും.

ക​ള​മ​ശ്ശേ​രി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​പ്പാ​ഞ്ഞി​യെ കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ മാ​ത്രം ക​ത്തി​ക്ക​ണ​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. മാ​റ്റി​ട​ങ്ങ​ളി​ൽ പ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ർ​ഡി​ഒ വ്യ​ക്ത​മാ​ക്കി.

വ​ൻ സു​ര​ക്ഷ സ​ന്നാ​ഹ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഫോ​ർ​ട്ട്‌ കൊ​ച്ചി​യി​ലെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ക. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് കാ​ര്‍​ണി​വ​ല്‍ ന​ട​ത്തു​ക എ​ന്ന് കൊ​ച്ചി മേ​യ​ർ എം ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. നൂ​റി​ല​ധി​കം സി​സി​ടി​വി കാ​മ​റ, വാ​ട്ട​ര്‍ ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ സം​ഘം, ഫ​സ്റ്റ് എ​യ്ഡ് സം​വി​ധാ​നം, ബ​യോ ടോ​യ്‌​ല​റ്റ്, കു​ടി​വെ​ള്ള സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​ക്കും.

Related posts

Leave a Comment