അ​തി​ക്ര​മം സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം; കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​ഭീ​തി​യാ​ണ് ഇ​തി​ന് പി​ന്നി​ൽ: വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ന്തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട​താ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ​ക്ക​ണം ന​ട​പ​ടി​യെ​ടു​ത്തു. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ച​ര​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി​യാ​ണ് ഇ​തി​നെ​ല്ലാം പി​ന്നി​ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു​ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ പി​ഴ​വും അം​ഗീ​ക​രി​ക്കി​ല്ല. ആ​രു തെ​റ്റ് ചെ​യ്താ​ലും ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​ല്ലാം മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഹോ​സ്പി​റ്റ​ൽ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ കു​ത്ത​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് വി ​ഡി സ​തീ​ശ​നും കൂ​ട്ട​രും ന​ട​ത്തു​ന്ന​തെ​ന്നും വീ​ണാ ജോ​ര്‍​ജ് കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment