യൂ​ട്യൂ​ബ​ര്‍ തൊ​പ്പി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട്സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി സൈ​ബ​ർ പോ​ലീ​സ്

കൊ​ച്ചി: സു​ഹൃ​ത്തു​ക്ക​ളു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ യൂ​ട്യൂ​ബ​ര്‍ തൊ​പ്പി എ​ന്ന നി​ഹാ​ദി​നെ​തി​രെ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി.

വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. തൊ​പ്പി​യു​ടെ പാ​സ്പോ​ര്‍​ട്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ഹാ​ദി​ന് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് അ​റി​യി​ച്ച് ഇ​യാ​ള്‍ ഹാ​ജ​രാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് നി​ഹാ​ദ് ഒ​ളി​വി​ല്‍ പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം തൊ​പ്പി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ല്‍ നീ​ക്കം ചെ​യ്തി​രു​ന്നു. പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളാ​യ​തി​നാ​ല്‍ നി​ഹാ​ദി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം, അ​ശ്ലീ​ല പ്ര​ച​ര​ണം, പോ​ക്‌​സോ കേ​സു​ക​ള്‍, ലൈം​ഗി​ക ചൂ​ഷ​ണം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് തൊ​പ്പി​ക്കും സൃ​ഹൃ​ത്തു​ക്ക​ള്‍​ക്കും എ​തി​രെ ഉ​യ​ര്‍​ന്ന​ത്. അ​ഡ്വ. ശ്രീ​ജി​ത്ത് പെ​രു​മ​ന​യു​ടെ പ​രാ​തി​യി​ല്‍ ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

Related posts

Leave a Comment