കൊച്ചി: കൊച്ചി അല്‍ റീം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഭഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ സാമ്പിളുകളിലാണ് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളുടെ പരിശോധനാ ഫലത്തിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്.
നിലവില്‍ 27 പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇവരുടെ സാമ്പിളുകളും പരിശോധക്കും. ഹോട്ടലിനെതിരെ നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. അല്‍ റീം റസ്റ്ററന്റിന്റെ കത്രിക്കടവിലുള്ള ഔട്ട്ലെറ്റിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഹോട്ടല്‍ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചിരുന്നു. ഈ മാസം 10, 11 തീയതികളില്‍ ഭക്ഷണം കഴിച്ചവരില്‍ ഏകദേശം 32 ഓളം ആളുകളെയാണ് ആദ്യ രണ്ടു ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എട്ടു പേര് കൂടി ചികിത്സ തേടിയിരുന്നു.
ഹോട്ടലിനെതിരെ നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. പുണിത്തുറ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടലിനെതിരെ നേരത്തെ കോര്‍പറേഷനും ഭക്ഷ്യ സുരക്ഷാവകുപ്പിനുമടക്കം പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടലില്‍ എത്തുകയും സാമ്പിളുകള്‍ ശേഖരിച്ചതിന് ശേഷം ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുകയും ചെയ്തത്.
