മടങ്ങിവരവിന് ഒരുങ്ങി യുവരാജ്; ആഗ്രഹം പഞ്ചാബിനുവേണ്ടി കളിക്കാൻ

 

ച​ണ്ഡി​ഗ​ഡ് (പ​ഞ്ചാ​ബ്): ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ത​യാ​റെ​ടു​ത്ത് മു​ൻ ഇ​ന്ത്യ​ൻ താ​രം യു​വ​രാ​ജ് സിം​ഗ്. പ​ഞ്ചാ​ബി​നാ​യി യു​വ​രാ​ജ് പാ​ഡ് അ​ണി​ഞ്ഞേ​ക്കും. മ​ട​ങ്ങി​വ​ര​വി​ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​റി​യി​ച്ച് ബി​സി​സി​ഐ​ക്ക് യു​വി ക​ത്ത് അ​യ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​ക്കും സെ​ക്ര​ട്ട​റി ജെ​യ് ഷാ​യ്ക്കു​മാ​ണ് യു​വി ക​ത്ത് അ​യ​ച്ച​ത്.

ഓ​സ്ട്രേ​ലി​യ​യി​ലെ ബി​ഗ് ബാ​ഷ് ലീ​ഗി​ലൂ​ടെ യു​വി ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ തി​രു​ച്ചു​വ​ര​വി​ന് ബി​സി​സി​ഐ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ഞ്ചാ​ബി​നാ​യി മാ​ത്ര​മെ ക​ളി​ക്കൂ​വെ​ന്നും, വി​ദേ​ശ ഓ​ഫ​റു​ക​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും ബി​സി​സി​ഐ​ക്ക് അ​യ​ച്ച ക​ത്തി​ൽ യു​വി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2019 ജൂ​ണി​ലാ​ണ് ക​ളി​ക്ക​ള​ത്തോ​ട് യു​വരാജ് വി​ട​പ​റ​ഞ്ഞ​ത്.

Related posts

Leave a Comment