ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റീഫണ്ടിംഗ് നിര്‍ത്തി. ടാബ്ലെറ്റ്, ലാപ്ടോപ്, ഡെസ്ക്ടോപ്, മോണിറ്ററുകള്‍, കാമറ, കാമറ ലെന്‍സ്, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയുടെ റീഫണ്ടിംഗ് ആണ് നിര്‍ത്തിയത്. എന്നാല്‍, റിപ്ലേസ്മെന്റ് ലഭിക്കും. കഴിഞ്ഞ ദിവസം അമസോണ്‍ പുറത്തുവിട്ട പരിഷ്കരിച്ച നിയമങ്ങളിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. റദ്ദാക്കിയ റീഫണ്ടിംഗ് ഈ മാസം 11 മുതല്‍ പ്രാബല്യത്തിലുണ്ട്.
മറ്റ് ഉത്പന്ന വിഭാഗങ്ങളില്‍ റീഫണ്ടിംഗ് ലഭിക്കും. വാങ്ങിയ ഉത്പന്നം തിരികെ നല്കുന്ന സംവിധാനം ഫെബ്രുവരിയില്‍ ആമസോണ്‍ നിര്‍ത്തിയിരുന്നു. എന്നാല്‍, അത് മൊബൈല്‍ വിഭാഗത്തിനു മാത്രമായിരുന്നു.രാജ്യത്തെ മറ്റ് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ റീഫണ്ടിംഗ്-റീപ്ലേസ്മെന്റ് സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആമസോണ്‍ നിയമാവലിയില്‍ മാറ്റങ്ങള്‍ വരുത്തിയത്.