എങ്ങനെയുണ്ട് പുതിയ കാര്‍, നല്ല മൈലേജ് ഒക്കെ ഉണ്ടോ ? കാര്‍ ഉടമകള്‍ ഒരിക്കലെങ്കിലും ഇങ്ങനെയൊരു ചോദ്യം കേള്‍ക്കാതിരിക്കാന്‍ വഴിയില്ല. സാധാരണക്കാരന് ഒരു കാര്‍ സെലക്ട് ചെയ്യുന്നതും ഉപയോഗിക്കുന്നതും അതിന്റെ മൈലേജിനെ ആശ്രയിച്ചായിരിക്കും. കമ്പനി പറയുന്ന മൈലേജ് ചിലപ്പോള്‍ കിട്ടിയെന്നും വരില്ല. ചിലപ്പോള്‍ അതില്‍ കൂടുതല്‍ മൈലേജ് നല്‍കാനും മിക്ക കാറുകള്‍ക്കും കഴിയും. അത് ഉപയോക്താക്കളുടെ കൈയിലിരിപ്പിനെ ആശ്രയിച്ചിരിക്കും.
ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ കാറിന്റെ മൈലേജ് വര്‍ദ്ധിപ്പിക്കാം
1. സര്‍വ്വീസിംഗ് ആന്റ് ഫില്‍റ്ററിംഗ്…
സര്‍വ്വീസിംഗും എയര്‍ ഫില്‍റ്റര്‍ കൃത്യമായ കാലയളവില്‍ ചെയ്യുക. പൊടി കൂടുതലുള്ള സാഹചര്യങ്ങളിലാണ് വാഹനങ്ങള്‍ ഓടിക്കുന്നതെങ്കില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന കാലയളവിനും മുമ്പേ എയര്‍ ഫില്‍റ്റര്‍ മാറ്റുക
2. എയര്‍ കണ്ടീഷന്റെ ഉപയോഗം…
ആവശ്യമില്ലാത്ത സമയങ്ങള്‍ എസി ഓഫാക്കുക. എയര്‍ കണ്ടീഷന്‍ കഴിവതും ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.
3. ടയറിന്റെ മര്‍ദ്ദം…
ടയറില്‍ എപ്പോഴും ആവശ്യത്തിനു മര്‍ദ്ദമുണ്ടെന്ന് ഉറപ്പുവരുത്തുക
4. ഗിയറുകള്‍ ചെയിഞ്ച് ചെയ്യുമ്പോള്‍…
എഞ്ചിന് വേഗം കൂടുതല്‍ ഉയരുന്നതിനു മുമ്പ് അടുത്ത ഗിയറിലേക്ക് മാറ്റുക. അടിക്കടിയുള്ള ഗിയര്‍ മാറ്റങ്ങളും ഹാഫ് ക്ലച്ച്, ക്ലച്ചിലുള്ള നിരങ്ങല്‍ തുടങ്ങിയവ മൈലേജ് കുറയ്ക്കും
5. വേഗത…
ദൂരയാത്രകളില്‍ കഴിവതും 50-60 കിലോമീറ്റര്‍ പരിധിയില്‍ വാഹനം ഓടിക്കുക. ക്രമേണ വേഗം ആര്‍ജ്ജിക്കുകയും അനുക്രമമായി കുറയ്ക്കുകയും ചെയ്യുന്ന ഡ്രൈവിംഗ് രീതി സ്വായത്തമാക്കുക
6. യാത്രാ തീരുമാനങ്ങള്‍…
ചെറിയ യാത്രകളൊഴികെയുള്ള യാത്രകള്‍ മുന്‍കൂട്ടി തയ്യാറാക്കുക. പാര്‍ക്കിംഗിനെപ്പറ്റി മുന്‍കൂട്ടി ധാരണയുണ്ടാക്കുക
7. എഞ്ചിന് പ്രവര്‍ത്തനം…
ഒരു മിനിറ്റിലധികം നിര്‍ത്തേണ്ട ഇടങ്ങളിലും ട്രാഫിക്ക് സിഗ്നലുകളിലുമൊക്കെ എഞ്ചിന് ഓഫ് ചെയ്യുക
8.ഡ്രൈവിംഗ് ശാന്തമായി…
മൈലേജിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് ലളിതമായ െ്രെഡവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിംഗും ഗിയര്‍ ചെയിഞ്ചിംഗുമൊക്കെ മൈലേജ് മാത്രമല്ല വാഹനത്തിന്റെ ദീര്‍ഘായുസ് തന്നെ നഷ്ടപ്പെടുത്തും
9. നല്ലഡ്രൈവിംഗ്…
പരമാവധി ഉയര്‍ന്ന ഫോര്‍ത്ത്, ഫിഫ്ത്ത് ഗിയറുകളില്‍ കഴിവതും 50-60 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ സമയം ഓടിക്കാനുള്ള മിടുക്കും ഇന്ധനക്ഷമത ഉയര്‍ത്തും
10. റോഡിനെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണം
കാറോടിക്കുമ്പോള്‍ മുന്നില്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങളോട് അവസാന നിമിഷം പ്രതികരിക്കാന്‍ കാത്തിരിക്കരുത്. പ്രതിബന്ധങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുക. മൈലേജു മാത്രമല്ല വാഹനത്തിന്റെയും നിങ്ങളുടെയും ആയുസ്സ് ഇതു മൂലം വര്‍ദ്ധിക്കും.