ബിഎസ്എന്‍എലില്‍ പുതിയ പ്രീ-പെയ്ഡ് ഓഫര്‍

BIS-BSNLതിരുവനന്തപുരം: വോയിസ് എസ്ടിവി 201 എന്ന പുതിയ കോള്‍ സ്റ്റാന്‍ഡേര്‍ഡ് താരിഫ് വൗച്ചര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 30 ദിവസം കാലാവധിയുള്ള ഈ പ്രീ-പെയ്ഡ് പ്ലാനില്‍ ഏത് ലോക്കല്‍/എസ്ടിഡി നെറ്റ്‌വര്‍ക്കിലേക്കും 4,000 സെക്കന്‍ഡ് സംസാരസമയം ലഭ്യമാണ്. ഇന്നലെ മുതല്‍ 90 ദിവസം വരെയുള്ള കാലയളവില്‍ ഈ ആനുകൂല്യം ലഭ്യമാണ്. ടോപ് അപ്, സെല്‍ഫ്‌കെയര്‍ എന്നീ മാര്‍ഗങ്ങളിലൂടെയും ഇംഗ്ലീഷില്‍ എസ്ടിവി സ്‌പെയ്‌സ് വോയിസ് 201 എന്ന് ടൈപ്പ് ചെയ്ത് 123 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം.

Related posts