ഭുവനേശ്വര്‍: സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും റിസര്‍വ് ബാങ്കിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ പലപ്പോഴും കഴിയുന്നില്ലെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വേണമെന്നും ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞു. ഒഡിഷാ സന്ദര്‍ശനത്തിനിടെ റിസര്‍വ് ബാങ്ക് ജീവനക്കാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ റിസര്‍വ് ബാങ്കിന് അനിവാര്യമാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള അനുമതിയാണ് ഏറെ അത്യാവശ്യം. കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ്ാ ഇന്ത്യയുടെ സമ്പദ്രംഗം മുന്നോട്ടു പോകുന്നത്. ചെറുകിട ഇടത്തരം കാര്‍ഷിക പദ്ധതികളില്‍ ജനം ഏറെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.