ന്യൂഡല്‍ഹി: സാമ്പത്തികരംഗത്തു വെല്ലുവിളികള്‍ വര്‍ധിച്ചതായി സാമ്പത്തിക സര്‍വേ. വളര്‍ച്ച പ്രതീക്ഷ 2016-17ലേക്ക് 7-7.75 ശതമാനം മേഖലയിലാകുമെന്നു സര്‍വേ കരുതുന്നു. ഈ വര്‍ഷത്തെ വളര്‍ച്ച 7.6 ശതമാനമാകും. കഴിഞ്ഞവര്‍ഷം സര്‍വേ പ്രതീക്ഷിച്ച 8.1-8.5 ശതമാനത്തിലും കുറവാണിത്.സബ്‌സിഡികള്‍ കുറയും സാമ്പത്തിക പരിഷ്കാരങ്ങള്‍ വേഗത്തിലാക്കിയും മുന്നോട്ടു പോകണമെന്ന പതിവ് ആഹ്വാനമാണു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേയിലുള്ളത്.
ആഗോള സാമ്പത്തികവളര്‍ച്ച ദുര്‍ബലമാകും. ആഗോളവളര്‍ച്ച ഒരു ശതമാനം കുറഞ്ഞാല്‍ ഇന്ത്യന്‍ വളര്‍ച്ച 0.42 ശതമാനം കുറയും. ഈ സാഹചര്യത്തില്‍ എട്ടുമുതല്‍ പത്തുവരെ ശതമാനം വളര്‍ച്ച രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്നും സര്‍വേ പറയുന്നു.
രൂപയുടെ വിനിമയനിരക്ക് ഗണ്യമായി താഴാനുള്ള സാധ്യതയിലേക്കും സര്‍വേ വിരല്‍ ചൂണ്ടി. ചൈനീസ് കറന്‍സി യുവാന്റെ വില കാര്യമായി കുറച്ചേക്കും. അപ്പോള്‍ ആനുപാതികമായ മാറ്റം നമ്മളും വരുത്തേണ്ടിവരും. രൂപ കൂടുതല്‍ കരുത്തു നേടാതെ നോക്കണം. കൂടുതല്‍ കരുത്ത് കയറ്റുമതിക്കു തടസമാണ്. വിദേശമൂലധനം വരാനും രൂപാവില താഴ്ന്നുനില്ക്കുന്നതാണു നല്ലത്.നികുതി ഒഴിവുകള്‍ കുറച്ചും നികുതി വരുമാനം കൂട്ടണം. നികുതി വിലയില്‍ ഉള്ളവരുടെ സംഖ്യ ഇപ്പോള്‍ ജനസംഖ്യയുടെ 5.5 ശതമാനം മാത്രമാണ്. ഇത് 20 ശതമാനമായി വര്‍ധിപ്പിക്കണം.
രാസവള സബ്‌സിഡി കര്‍ഷകര്‍ക്കു നേരിട്ടു നല്കുന്ന രീതിയിലാക്കണം. അപ്പോള്‍ സമ്പന്ന കര്‍ഷകര്‍ ഉയര്‍ന്ന വിലയ്ക്കും ദരിദ്രര്‍ കുറഞ്ഞ വിലയ്ക്കും രാസവളം വാങ്ങുന്ന നില വരും. ദരിദ്രര്‍ക്കേ സബ്‌സിഡി നല്‌കേണ്ടതുള്ളൂ എന്ന് സര്‍വേ നിര്‍ദേശിക്കുന്നു.