വായ്പ തിരിച്ചടച്ചില്ലെങ്കില്‍ മല്യക്കെതിരേ നിയമനടപടി: ജയ്റ്റ്‌ലി

bis-jettlyസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വായ്പ തിരിച്ചടയ്ക്കാന്‍ തയാറായില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നു രാജ്യം വിട്ട വ്യവസായി വിജയ് മല്യക്കു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. വന്‍ കുടിശിക വരുത്തിയവര്‍ വായ്പ തിരിച്ചടയ്ക്കാന്‍ തയാറാകണം. അല്ലാത്തപക്ഷം ബാങ്കുകളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നും കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ആരുടെയും പേരെടുത്തു പറയുന്നില്ലെന്നു പറഞ്ഞാണ് ജയ്റ്റ്‌ലി മല്യക്കെതിരേ നടപടിയുണ്ടാകുമെന്ന പരോക്ഷ പരാമര്‍ശം നടത്തിയത്.

എന്നാല്‍, മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഈട് നല്‍കിയ രേഖകള്‍ ബാങ്കുകളുടെ കൈവശം ഉണെ്ടന്നും ഇതുപയോഗിച്ച് നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. മല്യ നല്‍കാനുള്ള 9000 കോടി രൂപ തിരിച്ചുപിടിക്കാനുള്ള നപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകളെ വെട്ടിച്ചു കടന്നുകളയുന്നവര്‍ രാജ്യത്തെ കൊള്ളയടിച്ചു പോകുന്നവരാണെന്നും ഇത്തരക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പണമാണ് വിജയ് മല്യ തട്ടിയെടുത്തത്.ഇത്തരത്തില്‍ രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നുമാണ് മോദി പറഞ്ഞത്.

Related posts