ന്യൂഡല്‍ഹി: വ്യാവസായിക ഉത്പാദനത്തില്‍ നാമമാത്ര വര്‍ധന, ചില്ലറ വിലക്കയറ്റം കൂടി. മാര്‍ച്ച് മാസത്തിലെ വ്യവസായ ഉത്പാദനസൂചിക 0.1 ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ 2015-16 ധനകാര്യവര്‍ഷത്തെ വ്യവസായ ഉത്പാദനസൂചികയിലെ വര്‍ധന 2.4 ശതമാനമായി.മാര്‍ച്ചില്‍ ഖനനം, ഫാക്ടറി ഉത്പാദനം എന്നിവ താഴോട്ടു പോയി. ഫാക്ടറി ഉത്പാദനത്തില്‍ 1.2 ശതമാനം ഇടിവാണുള്ളത്. വൈദ്യുതി ഉത്പാദനം 11.38 ശതമാനം വര്‍ധിച്ചു.
ചില്ലറവില ആധാരമാക്കിയുള്ള വിലക്കയറ്റം ഏപ്രിലില്‍ 5.39 ശതമാനമായി. ഗ്രാമങ്ങളില്‍ 6.09 ശതമാനവും നഗരങ്ങളില്‍ 4.68 ശതമാനവുമാണ് വര്‍ധന. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 6.32 ശതമാനമായി.