ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ നല്‍കിയിരുന്ന സൗജന്യ റോമിംഗ് ഒരു വര്‍ഷം കൂടി നീട്ടി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സൗജന്യ റോമിംഗ് പദ്ധതി വഴി ബിഎസ്എന്‍എലിനു മറ്റു ടെലികോം കമ്പനികളേക്കാളും വളര്‍ച്ച നേടാന്‍ കഴിഞ്ഞതാണ് ഈ തീരുമാനത്തിനു പിന്നില്‍. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴി പുതുതായി വരുന്ന കസ്റ്റമേഴ്സ് പ്രധാനമായും താത്പര്യപ്പെടുന്നത് ബിഎസ്എന്‍എലിന്റെ ഈ സേവനമാണ്. ട്രായിയുടെ കണക്കനുസരിച്ച് ഫെബ്രുവരിയിലും മാര്‍ച്ചിലും മികച്ച വളര്‍ച്ചയാണ് ബിഎസ്എന്‍എല്‍ കാഴ്ചവച്ചത്.
ഫെബ്രുവരിയില്‍ 1.67 ശതമാനവും മാര്‍ച്ചില്‍ 1.79 ശതമാനവും വളര്‍ച്ച ബിഎസ്എന്‍എല്‍ നേടിയപ്പോള്‍ മൊത്തം വ്യാവസായിക വളര്‍ച്ച 0.68 ആയി. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 8.63 കോടി വരിക്കാരാണ് ബിഎസ്എന്‍എലി നുള്ളത്.