2007 ലോകകപ്പിലേത് ദരിദ്രപ്രകടനം: സച്ചിൻ

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്ടീം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദ​രി​ദ്ര​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് 2007 ലോ​ക​ക​പ്പി​ലാ​യി​രു​ന്നു​വെ​ന്ന് ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍. വെ​സ്റ്റ് ഇ​ന്‍ഡീ​സി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ല്‍നി​ന്ന് ആ​ദ്യ​റൗ​ണ്ടി​ല്‍ ത​ന്നെ പു​റ​ത്താ​യ​തി​നെ​ത്തു​ട​ര്‍ന്നു​ള്ള കാ​ലം ടീ​മി​നെ സം​ബ​ന്ധി​ച്ച് മാ​റ്റ​ങ്ങ​ളു​ടേ​താ​യി​രു​ന്നു.

ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ ബം​ഗ്ലാ​ദേ​ശി​നോ​ടും ശ്രീ​ല​ങ്ക​യോ​ടും പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ മാ​റി​ച്ചി​ന്തി​ച്ചു തു​ട​ങ്ങി​യ​തെ​ന്ന് സ​ച്ചി​ന്‍ പ​റ​ഞ്ഞു. നൂ​ത​നാ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും ശ​രി​യാ​യ ദി​ശ​യി​ല്‍ നീ​ങ്ങാ​ന്‍ ടീ​മി​നെ സ​ഹാ​യി​ച്ചു. അ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ ടീ​മി​നു കൈ​വ​ന്ന ക​രു​ത്ത്.

ഒ​രു ടീ​മെ​ന്ന നി​ല​യി​ല്‍ എ​ന്താ​ണ് നേ​ടേ​ണ്ട​ത് എ​ന്ന വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് പി​ന്നീ​ടി​ങ്ങോ​ട്ട് നാം കാണു​ന്ന​തെ​ന്നും സ​ച്ചി​ന്‍ പ​റ​ഞ്ഞു. 2007 ല്‍ ​രാ​ഹു​ല്‍ ദ്രാ​വി​ഡാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍. 2011ല്‍ ​മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ നാ​യ​ക​ത്വ​ത്തി​ല്‍ സ​ച്ചി​ന്‍ ഉ​ള്‍പ്പെ​ട്ട ഇ​ന്ത്യ​ന്‍പ​ട ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ൻ ടീ​മി​ന് ശ​ക്ത​മാ​യ വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി വ​ന്ന ടൂ​ർ​ണ​മെ​ന്‍റാ​യി​രു​ന്നു അ​ത്.

Related posts