തേ​ങ്ങ പൊ​തി​ക്കു​ന്ന യ​ന്ത്ര​ത്തി​ല്‍ കൈ ​കു​ടു​ങ്ങി ! യ​ന്ത്രം പൊ​ളി​ച്ച് യു​വാ​വി​നെ ര​ക്ഷി​ച്ചു…

തേ​ങ്ങ പൊ​തി​ക്കു​ന്ന​തി​നി​ട​യി​ല്‍ യു​വാ​വി​ന്റെ കൈ​യ​ന്ത്ര​ത്തി​ല്‍ കു​ടു​ങ്ങി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ല്‍ കൈ ​പു​റ​ത്തേ​യ്ക്ക് എ​ടു​ത്ത് യു​വാ​വി​നെ ര​ക്ഷി​ച്ചു.

മ​ഞ്ചേ​രി വ​ള്ളു​വ​മ്പ്രം പു​ലി​ക്ക​ത്ത് വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ റൗ​ഫി​ന്റെ (38) കൈ​യാ​ണ് അ​ബ​ദ്ധ​ത്തി​ല്‍ യ​ന്ത്ര​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്.

അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി​യി​ലെ വ​ഴി​യോ​രം റ​സ്റ്റോ​റ​ന്റി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ല്‍ തേ​ങ്ങ പൊ​തി​ക്കു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സ​ഹാ​യി​യോ​ടൊ​പ്പം യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ തേ​ങ്ങ പൊ​തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റൗ​ഫി​ന്റെ വ​ല​തു​കൈ യ​ന്ത്ര​ത്തി​ല്‍ അ​ക​പ്പെ​ട്ട​ത്.

ഉ​ട​ന്‍ ത​ന്നെ സ​ഹാ​യി യ​ന്ത്ര​ത്തി​ന്റെ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​തു കൊ​ണ്ട് വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ള്‍ വ​ല​തു കൈ​യു​ടെ മു​ട്ടു​വ​രെ യ​ന്ത്ര​ത്തി​ല്‍ കു​ടു​ങ്ങി​യി​രു​ന്നു.

യ​ന്ത്രം പൊ​ളി​ച്ച് കൈ ​പു​റ​ത്തെ​ടു​ക്ക​ല്‍ മാ​ത്ര​മാ​യി​രു​ന്നു ഏ​ക മാ​ര്‍​ഗം. ഇ​തി​നാ​യി മ​ണ്ണാ​ര്‍​ക്കാ​ട് നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സി​ന്റെ സ​ഹാ​യം തേ​ടി.

വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ റൗ​ഫി​ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കാ​നാ​യി കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ​യും വി​വേ​കാ​ന​ന്ദ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ​യും മെ​ഡി​ക്ക​ല്‍ സം​ഘം സ്ഥ​ല​ത്തെ​ത്തി.

റൗ​ഫി​ന്റെ കൈ ​മ​ര​പ്പി​ച്ച ശേ​ഷ​മാ​ണ് കൈ ​പു​റ​ത്തെ​ടു​ത്ത​ത്. ഏ​റെ നേ​രം പ​രി​ശ്ര​മി​ച്ച് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ യ​ന്ത്രം പൊ​ളി​ച്ച് റൗ​ഫി​നെ ര​ക്ഷ​പ്പെ​ടു​ത്തി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​ല​തു കൈ​യു​ടെ വി​ര​ലു​ക​ള്‍​ക്കും കൈ​പ്പ​ത്തി​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ട് പോ​യി.

ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം രോ​ഗി​യെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment