ഐ​മയ്ക്ക് മാംഗല്യം; വ​ര​ൻ നിർമാതാവിന്‍റെ മ​ക​ൻ

നി​ഷ്ക്ക​ള​ങ്ക​മാ​യ അഭി​ന​യ​ത്താ​ൽ മ​ല​യാ​ളി മ​ന​സു​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന യുവനടി ഐ​മ സെ​ബാ​സ്റ്റ്യ​ൻ വി​വാ​ഹി​ത​യാ​കു​ന്നു. പ്ര​മു​ഖ നിർമാതാവായ സോ​ഫി​യ പോ​ളി​ന്‍റെ മ​ക​ൻ കെ​വി​ൻ പോ​ളാ​ണ് വ​ര​ൻ. ഡി​സം​ബ​റി​ൽ വി​വാ​ഹ നി​ശ്ച​യം ന​ട​ക്കും. അ​ടു​ത്ത ജ​നു​വ​രി​യി​ലാ​ണ് വി​വാ​ഹം.

യു​എഇ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന് ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന ഐ​മ ദു​ബാ​യ് മ​ണി​പ്പാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 2013ൽ ​മ​നു ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്ത ദൂ​രം എ​ന്ന ചി​ത്ര​ത്തി​ലൂടെയാ​ണ് ഐ​മ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഈ ​ചി​ത്ര​ത്തി​ൽ ഐ​മ​യു​ടെ ഇ​ര​ട്ടസ​ഹോ​ദ​രി ഐ​ന​യും അ​ഭി​ന​യി​ച്ചി​രു​ന്നു. ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യ്ത മു​ന്തി​രിവ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്ന സി​നി​മ​യി​ലാ​ണ് ഐ​മ അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ഈ ചിത്രം നിർമിച്ചത് സോഫിയ പോളിന്‍റെ നിർമാണകന്പനിയായ വീക്കൻഡ് ബ്ലോക്ബസ്റ്റേഴ്സാണ്.

കാ​ടു പൂ​ക്കു​ന്ന നേ​രം, മു​ന്തി​രി വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ സ്വ​ന്ത​മാ​യി നിർമിച്ച വീക്കൻഡ് ബ്ലോക്ബസ്റ്റേഴ്സ് കന്പനി അ​ൻ​വ​ർ റ​ഷീ​ദി​നൊ​പ്പം ബാം​ഗ്ലൂ​ർ ഡേ​യ്സ് എ​ന്ന ചി​ത്ര​ത്തിൽ നിർമാണപങ്കാളിയായി. സി​നി​മാ നി​ർ​മാ​ണ​ത്തി​നും വി​ത​ര​ണ​ത്തി​നു​മൊ​പ്പം ഇ​വ​ർ​ക്ക് ദു​ബാ​യി​യി​ൽ ബി​സി​ന​സു​മു​ണ്ട്.

Related posts