രണ്ടിൽ നിർത്തിക്കോ..! ര​ണ്ട് കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലിയില്ല; ആ​സാം സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ ജ​ന​സം​ഖ്യ ന​യ​ത്തി​ന്‍റെ ക​ര​ടി​ലാ​ണ് ഇത്തരമൊരു നിർദ്ദേശം

assam-peopleന്യൂ​ഡ​ൽ​ഹി: ര​ണ്ട് കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ന​ൽ​കി​ല്ലെ​ന്ന് ആ​സാം. ആ​സാം സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ ജ​ന​സം​ഖ്യ ന​യ​ത്തി​ന്‍റെ ക​ര​ടി​ലാ​ണ് ഈ ​നി​ർ​ദേ​ശ​മു​ള്ള​തെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി ഹി​മാ​ന്ത ബി​ശ്വ ശ​ർ​മ വ്യ​ക്ത​മാ​ക്കി. ജോ​ലി കി​ട്ടി​യ​തി​നു ശേ​ഷ​മാ​ണ് ര​ണ്ട് പേ​രി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ണ്ടാ​യ​തെ​ങ്കി​ൽ അ​ന്ന് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല ത​ലം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് ജ​ന​സം​ഖ്യ ന​യ​ത്തി​ൽ പു​തി​യ വ്യ​വ​സ്ഥ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ജോ​ലി​ക്കെ​ന്ന​തു പോ​ലെ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കു​ല്യം തേ​ടു​ന്ന​തി​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​തു മാ​ന​ദ​ണ്ഡ​മാ​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts