ഗു​രു​വാ​യൂ​ർ ക്ഷേത്രത്തിൽ ഇ​നി​മു​ത​ൽ താ​ലി​യും; ര​ണ്ടു ഗ്രാം ​തൂ​ക്ക​ത്തി​ലു​ള്ള താ​ലി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ക; വില പിന്നീട് തീരുമാനിക്കുമെന്ന് ഭാരവാഹികൾ

guruvayoorഗു​രു​വാ​യൂ​ർ: വി​വാ​ഹ​ത്തി​നു വ​ധു​വി​ന് അ​ണി​യാ​നു​ള്ള താ​ലി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു ല​ഭി​ക്കും. താ​ലി നി​ർ​മി​ക്കു​ന്ന​തി​ന് സ്വ​ർ​ണം ന​ൽ​കാ​ൻ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ര​ണ്ടു ഗ്രാം ​തൂ​ക്ക​ത്തി​ലു​ള്ള ആ​യി​രം താ​ലി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ക. താ​ലി​യു​ടെ വി​ല​നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു വി​വാ​ഹ​ങ്ങ​ളാ​ണു ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ര​ണ്ടു​ഗ്രാ​മി​ന്‍റെ 11000ലോ​ക്ക​റ്റ് നി​ർ​മി​ക്കാ​നും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കി. ര​ണ്ടു ഗ്രാ​മി​ന്‍റെ ലോ​ക്ക​റ്റ് തീ​ർ​ന്ന​തി​നാ​ൽ അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ൽ ഭ​ക്ത​ർ​ക്കു ല​ഭ്യ​മാ​യി​രു​ന്നി​ല്ല. മും​ബെ​യി​ലെ മി​ന്‍റി​ലാ​ണ് ലോ​ക്ക​റ്റും താ​ലി​യും നി​ർ​മി​ക്കു​ക.

Related posts