ച​വ​റ​യി​ൽ വീ​ട് ആ​ക്ര​മ​ണം; അമ്പലപ്പറമ്പി ലുണ്ടായ തർക്കം വീടുകയറി ആക്രമത്തിൽ കലാശിച്ചു; അ​ടി​യേ​റ്റ് സാരമായി പരിക്കേറ്റ് ദ​മ്പ​തി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

KNR-CRIME-Lച​വ​റ: ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. ച​വ​റ ആ​ണു​വേ​ലി​ൽ വ​ട​ക്ക് ശി​വ​ദാ​സ​നും ഭാ​ര്യ ഭ​ദ്ര​യ്ക്കു​മാ​ണ് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 11 നാണ് ആ​ക്ര​മ​ണം. വീ​ട്ടി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ വാ​തി​ൽ ച​വി​ട്ടി​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു .

കൈ​യി​ൽ ക​രു​തി​യി​രു​ന്ന മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് ഇ​രു​വ​രെ​യും അ​ടി​ക്കു​ക​യും ടി​വി, ക​ട്ടി​ലു​ക​ൾ ജ​ന​ലു​ക​ൾ തു​ട​ങ്ങി​യ​വ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്തെചെ​ടി​ക​ളും വാ​ഴ​ക​ളും പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. ശി​വ​ദാ​സ​ന്‍റെ മ​ക​നു​മാ​യി അ​ക്ര​മി​സം​ഘ​ത്തി​ൽ​പ്പെ​ട്ട ചി​ല​ർ ഉ​ത്സ​വ​സ്ഥ​ല​ത്തു​വ​ച്ച് വാ​ക്കേ​റ്റം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മ​ണ​മെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ ച​വ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. പ​രി​ക്കേ​റ്റ ശി​വ​ദാ​സ​നും ഭാ​ര്യ​യും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts