കൊ​ച്ചി​യി​ൽ പി​ടി​കൂ​ടി​യ​ത് 84 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്നു​ക​ൾ; സനീഷിന്‍റെ ലഹരി വിൽപ്പന നിശാപാർട്ടികളിലും ‌ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ

kanchavu-saneesh-lകൊ​ച്ചി: കൊ​ച്ചി​യി​ൽ വ​ൻ​ല​ഹ​രി മ​രു​ന്നു ശേ​ഖ​ര​വു​മാ​യി പി​ടി​യി​ലാ​യ കു​ന്പ​ളം സ്വ​ദേ​ശി  ബ്ലാ​യി​ത്ത​റ സ​നീ​ഷ് (32) നിരവധി തവണ ല​ഹ​രി ക​ട​ത്തി​യതായി എ​ക്സൈ​സ് ഉദ്യോഗസ്ഥർ. ഗോ​വ​യി​ൽ നി​ന്നെ​ത്തി​ച്ച മു​ന്തി​യ ഇ​നം ല​ഹ​രി മ​രു​ന്നു​ക​ൾ പ്ര​ധാ​ന​മാ​യും വി​ല​പ്ന ന​ട​ത്തി​യി​രു​ന്ന​ത് നി​ശാ​പാ​ർ​ട്ടി​ക​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ലാ​യി​രു​ന്നു​വെ​ന്നും പ്രതി മൊഴി നൽകിയതായി എ​ക്സൈ​സ് ഉ​ദ്യോ​സ്ഥ​ർ പറഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൊ​ച്ചി​യി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന  സ​നീ​ഷി​ന്‍റെ മൊ​ബൈ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചാ​ൽ ല​ഹ​രി​ക്ക​ട​ത്തി​ലെ വ​ലി​യ സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ പ്ര​തീ​ക്ഷ. ല​ഹ​രി ചി​ല്ല​റ വി​ല്പ​ന​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കെ​ന്നോ​ണം വ​ലി​യ അ​ള​വി​ൽ ല​ഹ​രി ആ​വ​ശ്യ​മു​ണ്ടെ​ന്ന് ധ​രി​പ്പി​പ്പി​ച്ചാ​ണ് എ​ക്സൈ​സ് സ​നീ​ഷി​നെ പി​ടി​കൂ​ടി​യ​ത്.

വ​ൻ തോ​തി​ൽ ഇ​യാ​ൾ മു​ഖേ​ന ല​ഹ​രി​ക്ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ  നീ​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു സ​നീ​ഷ്. സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ന​കു​ളാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഇ​യാ​ളു​ടെ ല​ഹ​രി വി​ല്പ​ന. ഡാ​ൻ​സ് പാ​ർ​ട്ടി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഗോ​വ​യി​ൽ നി​ന്നു കാ​റി​ൽ കൊ​ണ്ടു​വ​ന്ന 83.75 ലക്ഷം രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യാ​ണ് ഇ​യാ​ളെ ഇ​ന്ന​ലെ കു​ണ്ട​ന്നൂ​രി​ൽ പി​ടി​കൂ​ടി​യ​ത്. കൊ​ക്കെ​യ്ൻ, ഹാ​ഷി​ഷ് ഓ​യി​ൽ, എം​ഡി​എം​എ എ​ന്നീ ല​ഹ​രി​മ​രു​ന്നു​ക​ളാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30ഓ​ടെ കു​ണ്ട​ന്നൂ​ർ ട്രാ​ഫി​ക് സി​ഗ്ന​ൽ പ​രി​സ​ര​ത്തു​നി​ന്നാ​ണു സ​നീ​ഷ് പി​ടി​യി​ലാ​യ​ത്. ഗോ​വ​യി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ഒ​രു ഗ്രാ​മി​ന് 6,000 രൂ​പ നി​ര​ക്കി​ലാ​ണ് കൊ​ച്ചി​യി​ൽ വി​ൽ​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റെ​നാ​ളാ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു തൊ​ണ്ടി​മു​ത​ൽ സ​ഹി​തം ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​ത്.

വി​പ​ണി​യി​ൽ 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന കാ​ൽ കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ, 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 47 ഗ്രാം ​എം​ഡി​എം​എ ക്രി​സ്റ്റ​ൽ, ഏ​ഴു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 11 ഗ്രാം ​കൊ​ക്കെ​യ്ൻ, 1.75 ല​ക്ഷം വി​ല​വ​രു​ന്ന ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ എ​ന്നി​വ​യാ​ണ് ഇ​യാ​ളു​ടെ കാ​റി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ,  ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, ല​ഹ​രി​മ​രു​ന്ന് പ​ക​ർ​ന്നു ന​ൽ​കാ​നു​ള്ള പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ച്ചി​യി​ൽ വി​ൽ​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു വ​രെ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.   കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ എ.​എ​സ്. ജ​യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റോ​ബി, റൂ​ബ​ൻ, സു​നി​ൽ​കു​മാ​ർ, ഷി​ബു, ബി​ജു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.   ‌

Related posts