വി​ശ്വാ​സ​വ​ഞ്ച​ന, ച​തി ! ചി​ട്ടി തട്ടിപ്പില്‍ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ കേ​സ്; വിവിധ വ്യാപാര കേന്ദ്രങ്ങളില്‍നിന്ന് പിരിച്ചെടുത്തത് കോടിക്കണക്കിന് രൂപ

ക​ണ്ണൂ​ർ: ചി​ട്ടി ന​ട​ത്തി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും പ​ണം തി​രി​ച്ചു ന​ൽ​കി​യില്ലെന്ന പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​റ​ക്ക​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷി​നെ​തി​രേ​യാ​ണ് കേ​സ്.

ക​ണ്ണൂ​ർ ടൗ​ണി​ലെ ജെ​എ​സ് പോ​ളി​ലു​ള്ള നി​ത്യാ​ന​ന്ദ പൂ​ജാ സ്റ്റോ​ർ ഉ​ട​മ ല​ക്ഷ​മ​ണ​ന്‍റെ പ​രാ​തി​പ്ര​കാ​ര​മാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ട്ടി​യു​ടെ പേ​രി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഇ​യാ​ൾ പി​രി​ച്ചെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ശ്വാ​സ​വ​ഞ്ച​ന, ച​തി എ​ന്നി​വ​യ്ക്കാ​ണ് കേ​സെ​ടു​ത്ത​ത്.

പ്ര​തി​ദി​നം ഒ​രു നി​ശ്ചി​ത തു​ക നി​ക്ഷേ​പി​ച്ചാ​ൽ ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ 2,75,000 രൂ​പ ത​രു​മെ​ന്നാ​യി​രു​ന്നാ​യി​രു​ന്നു വാ​ഗ്ദാ​ന​മെ​ന്നും എ​ന്നാ​ൽ കാ​ല​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണം തി​രി​കെ​ല​ഭി​ച്ചി​ല്ലെ​ന്നും ചോ​ദി​ച്ച​പ്പോ​ൾ ഭീ​ഷ​ണി മുഴ​ക്കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നി​ല​വി​ൽ സ​മാ​ന​രീ​തി​യി​ലു​ള്ള ആ​റു പ​രാ​തി​ക​ൾ ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷി​നെ​തി​രേ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ൽ ഒ​രു പ​രാ​തി​യി​ലാ​ണ് ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. രാ​ഗേ​ഷി​ന്‍റെ സ​ഹാ​യി സു​നി​ലി​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts