വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു; നേതാക്കളുടെയും പ്രവർത്തകരുടെയും ഒപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുൻപാകെയാണ് ഖാദർ പത്രിക സമർപ്പിച്ചത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി പാർട്ടി പ്രവർത്തകരുടെയും നേതാക്കൻമാരുടെയും സാന്നിധ്യത്തിലാണ് ഖാദർ പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീറും ഇന്ന് നാമനിർദേശക പത്രിക സമർപ്പിച്ചിരുന്നു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീർ പത്രിക സമര്‍പ്പിച്ചത്.

വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ പത്രിക സമർപ്പിച്ചു

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ നാമനിർദേശക പത്രിക സമർപ്പിച്ചു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീർ പത്രിക സമര്‍പ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.

Related posts