അപ്പോ ശരിക്കും വില എന്താകും..! അടിവാരത്ത് 50 രൂപയ്ക്ക് രണ്ടരക്കിലോ മത്തി ; കേട്ടറിഞ്ഞ് വാങ്ങാനെത്തിയവരുടെ തിരക്ക്; ഈ വിലയ്ക്ക് വിറ്റിട്ടും തങ്ങൾക്ക് മെച്ചപ്പെട്ട ലാഭമെന്ന് യൂസഫും ഷാജഹാനും

താ​മ​ര​ശേ​രി: ന​ഗ​ര​ത്തി​ലും ജി​ല്ല​യി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ഒ​രു കി​ലോ മ​ത്തി​ക്ക് നൂ​റ് മു​ത​ൽ നൂ​റ്റി അ​റു​പ​ത് രൂ​പ​വ​രെ വി​ല​യീ​ടാ​ക്കു​ന്പോ​ൾ അ​ടി​വാ​ര​ത്ത് 50രൂ​പ​യ്ക്ക് ര​ണ്ട​ര​ കി​ലോ മ​ത്തി !.

20 രൂ​പ​യ്ക്ക് ഒ​രു കി​ലോ പി​ട​യ്ക്കു​ന്ന മ​ത്തി കി​ട്ടു​ന്ന​ത് കേ​ട്ട​റി​ഞ്ഞ് വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വ​ൻ​തി​ര​ക്കാ​യി​രു​ന്നു ഇ​വി​ടെ. ട്രോ​ളിം​ഗ് നി​രോ​ധ​നം നീ​ക്കി​യി​ട്ടും മ​ത്സ്യ​ത്തി​ന് വി​ല​കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​വാ​ര​ത്തെ യു​വാ​ക്ക​ളാ​യ യൂ​സ​ഫ് പു​ളി​ക്ക​ലും ഷാ​ജ​ഹാ​നും ചേ​ർ​ന്ന് ഉ​ദാ​ര വി​ല​യ്ക്ക് മ​ത്സ്യം വി​ൽ​ക്കു​ന്ന​ത്.

കൊ​യി​ലാ​ണ്ടി ക​ട​പ്പു​റ​ത്ത് നി​ന്നാ​ണ് മ​ത്സ്യം എ​ത്തി​ക്കു​ന്ന​ത്. കോ​ര​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യ സി​ൽ​ക്ക് മീ​നി​ന് 60 രൂ​പ​യാ​ണ് വി​ല. വാ​ഹ​ന​ത്തി​ൽ വ​ച്ചാ​ണ് വി​ൽ​പ്പ​ന. ഈ ​വി​ലയ്​ക്ക് വി​റ്റാ​ലും സാ​മാ​ന്യം മെ​ച്ച​പ്പെ​ട്ട ലാ​ഭ​മു​ണ്ടെന്ന് ഇ​വ​ർ പ​റ​യു​ന്നു.

Related posts