അലി ഇമ്രാന്‍ സിബിഐ എങ്ങനെ സേതുരാമയ്യരായി? സേതുരാമയ്യര്‍ സിബിഐയിലെ ആരും അറിയാത്ത രഹസ്യം

cbi 2കൈയ്യും പുറകില്‍കെട്ടി നടന്നുവരുന്ന സേതുരാമയ്യര്‍ സിബിഐ മലയാളിക്കു മറക്കാനാകുമോ? മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയുണ്ടായ ചിത്രമാണ് സിബിഐ ഡയറിക്കുറിപ്പ്. ചിത്രത്തിലെ സേതുരാമയ്യര്‍ എന്ന കഥാപാത്രം പിറന്നതിനു പിന്നിലെ കഥ അറിയാവുന്നവര്‍ പക്ഷേ ചുരുക്കമായിരിക്കും. എസ്.എന്‍.സ്വാമി- കെ. മധു കൂട്ടുകെട്ടില്‍ സേതുരാമയ്യര്‍ പിറവിയെടുത്ത കഥ ഇങ്ങനെ-

മമ്മൂട്ടി നായകനായ ഐ.വി. ശശി ചിത്രം ആവനാഴി സൂപ്പര്‍ഹിറ്റായി ഓടുന്ന സമയം. ഒരുദിവസം എസ്.എന്‍. സ്വാമി മമ്മൂട്ടിയെ കാണാന്‍വന്നു. അസലൊരു പോലീസ് കഥയാണ് സ്വാമിയുടെ പക്കലുള്ളത്. കേന്ദ്രകഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ പേര് അലി ഇമ്രാന്‍. എന്നാല്‍, തുടര്‍ച്ചയായി പോലീസ് കഥാപാത്രം ചെയ്യുന്നതിനോട് മമ്മൂട്ടിക്ക് താല്പര്യമുണ്ടായിരുന്നില്ല. പോലീസ് കഥാപാത്രത്തെ സിബിഐ ആക്കി മാറ്റിയാലോ എന്ന ആശയം മുന്നോട്ടുവച്ചത് മമ്മൂട്ടിയാണ്. ബുദ്ധിപൂര്‍വ്വം കേസ് അന്വേഷിക്കുന്നയാളാണ് കേന്ദ്രകഥാപാത്രം. അങ്ങനെ സേതുരാമയ്യര്‍ സിബിഐ പിറന്നു. അപ്പോഴും ഒരു പ്രശ്‌നം ബാക്കിയായി. മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന് എന്തു പേരു നല്കും. മമ്മൂട്ടി തന്നെ അവിടെയും രക്ഷയ്‌ക്കെത്തി. സേതുരാമയ്യര്‍ എന്ന പേര് അദ്ദേഹം നിര്‍ദേശിച്ചു. എസ്.എന്‍. സ്വാമിയുടെ കരവിരുതില്‍ സിനിമയും കഥാപാത്രവും സൂപ്പര്‍ഹിറ്റായി.

സിബിഐ ഡയറിക്കുറിപ്പ് ഹിറ്റായെങ്കിലും അലി ഇമ്രാന്‍ എന്ന പോലീസുകാരന്‍ എസ്. എന്‍. സ്വാമിയുടെ മനസില്‍നിന്നു പോയിരുന്നില്ല. മോഹന്‍ലാലിനെ വച്ച് മൂന്നാംമൂറ എന്ന ചിത്രമൊരുക്കിയപ്പോള്‍ പോലീസുകാരനായ ലാലിന്റെ കഥാപാത്രത്തിന് അലി ഇമ്രാന്‍ എന്ന പേരും നല്കി. ചിത്രം സൂപ്പര്‍ഹിറ്റാകുകയും ചെയ്തു.

Related posts