ഇന്ന് ചൂരലിന് പകരം ഇടിമുറിയും ഗുണദോ ഷിക്കലിന് പകരം എഴുതിത്തള്ളലും! കുട്ടികളുടെ ആത്മഹത്യ വിരല്‍ചൂണ്ടു ന്നതെന്തിലേക്ക്? മോഹന്‍ലാല്‍ വിലയിരുത്തുന്നു

02-1446466731-mohanlal-loses-his-footing-after-drishyamആനുകാലിക സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന പ്രമുഖ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. ബ്ലോഗിലൂടെയാണ് സാധാരണ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ആരാധകരുമായി സംസാരിക്കാറുള്ളത്. തന്റെ ബ്ലോഗുകളെക്കുറിച്ച് പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും താരം ഇപ്പോഴും ബ്ലോഗില്‍ സജീവമാണ്. ആധുനിക കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളെക്കുറിച്ചുമാണ് മോഹന്‍ലാല്‍ ഇത്തവണ ബ്ലോഗില്‍ കുറിച്ചത്. ‘കുട്ടികള്‍ക്ക് കണ്ണീരോടെ’ എന്നാണ് കുറിപ്പിന് പേരിട്ടിരിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കൈലാഷ് സത്യാര്‍ത്ഥിയ്ക്ക് നൊബേല്‍ പ്രൈസ് ലഭിച്ചത്. അന്ന താന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്കു വേണ്ടി എന്താണ് ചെയ്യാനിരിക്കുന്നത് എന്ന്. എന്നാല്‍ ഇപ്പോഴാണ് മനസിലാവുന്നത് കുട്ടികള്‍ക്കുവേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്.

”മൂന്നും ആറും പത്തും വയസ്സുമായ കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു, അതിന്റെ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ അവര്‍ തകര്‍ന്ന് പോകുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുന്നു എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്. ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോളാണ് നമ്മുടെ ചുറ്റും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്. താന്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറംലോകത്തോട് പറയാന്‍ പോലുമാകാതെ ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളെ ആരാണ് രക്ഷിക്കുക?”എന്നും ആര് അവര്‍ക്ക് വെളിച്ചവും സാന്ത്വനവുമാവുക എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

”പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായി. പണ്ട് ഗുണദോഷിക്കലായിരുന്നെങ്കില്‍ ഇന്ന് എഴുതിത്തള്ളലായി. ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോളാണ് നമ്മുടെ ചുറ്റും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്.” കുട്ടികളെ ഉപദ്രവിക്കുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും അവര്‍ ഉപദേശം അര്‍ഹിക്കുന്നില്ലെന്നുമാണ് മോഹന്‍ലാലിന്റെ നിലപാട്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ആത്മഹത്യ അതിനൊന്നും ഒരു പരിഹാരമേയല്ല എന്ന് കുട്ടികളെയും യുവാക്കളെയും ഉപദേശിക്കാനും മോഹന്‍ലാല്‍ മറന്നില്ല.

Related posts