സുരക്ഷിതമായി മരിയാ ഭവനിൽ; അലഞ്ഞുതിരിഞ്ഞ നാ​ടോ​ടിസ്ത്രീ​യെ പോ​ലീ​സ് അ​ഭ​യകേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു

അമ്പലപ്പു​ഴ: റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം അ​ല​ഞ്ഞ് തി​രി​ഞ്ഞു ന​ട​ന്ന നാ​ടോ​ടി സ്ത്രീ​യെ പോ​ലീ​സ് അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട് മാ​ക്കി​മു​ക്ക് റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം അ​ല​ഞ്ഞു ന​ട​ന്ന 75 വ​യ​സ് തോ​ന്നി​ക്കു​ന്ന നാ​ടോ​ടി സ്ത്രീ​യെ​യാ​ണ് പു​ന്ന​പ്ര എ​സ്ഐ. അ​ജ​യ​മോ​ഹ​ന​ൻ, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബോ​ബ​ൻ, ലെ​നി മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​റ​വൂ​ർ ബീ​ച്ച് റോ​ഡി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന മ​രി​യാ ഭ​വ​നി​ൽ എ​ത്തി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. വൃ​ദ്ധ​യാ​യ നാ​ടോ​ടി സ്ത്രി​യെ സ​ന്ധ്യ​ക്ക് ശേ​ഷം നാ​ട്ടു​കാ​ർ പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട് മാ​ക്കി​മു​ക്ക് പ്ര​ദേ​ശ​ത്ത് ക​ണ്ടി​രു​ന്നു. രാ​ത്രി 11 ഓ​ടെ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഇ​വ​രെ ക​ണ്ട സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ ജ​ലീ​ൽ, ഷാ​മി​ർ, വി​നോ​ദ് എ​ന്നീ യു​വാ​ക്ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ എ​സ്ഐ അ​ജ​യ​മോ​ഹ​ൻ വൃ​ദ്ധ​യെ പ​റ​വൂ​രി​ലെ മ​രി​യാ ഭ​വ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts