പ്രണവിനായി പ്രാർഥിക്കുന്നു..! സി​നി​മ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ക​ഴി​വു​മാ​ത്രം പോ​രാ ഭാ​ഗ്യ​വും വേ​ണമെന്ന് മോഹൻലാൽ

pranvuമോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വ് ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് അ​ഭി​നേ​താ​വാ​കാ​ൻ പ്ര​ണ​വ് ഇ​ത്ര വൈ​കി​യ​തെ​ന്ന ചോ​ദ്യ​ത്തി​നു മോ​ഹ​ൻ​ലാ​ൽ ത​ന്നെ മ​റു​പ​ടി പ​റ​ഞ്ഞി​രി​ക്കു​ന്നു.

എ​ന്‍റെ മ​ക​ൻ അ​പ്പു(​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ)​വി​നോ​ട് അ​ഭി​ന​യി​ക്കാ​ൻ പ​ല​രും മു​ന്പ് പ​റ​ഞ്ഞ​താ​ണ്. ഞാ​നും പ​റ​ഞ്ഞി​രു​ന്നു. സി​നി​മ അ​ഭി​ന​യ​ത്തോ​ട് അ​ന്ന് അ​യാ​ൾ​ക്കു താ​ൽ​പ്പ​ര്യം ഇ​ല്ലാ​യി​രു​ന്നു. അ​വ​ന് 26 വ​യ​സാ​യി. അ​വ​ന്‍റെ ഈ ​പ്രാ​യ​ത്തി​ൽ രാ​ജാ​വി​ന്‍റെ മ​ക​ൻ പോ​ലെ​യു​ള്ള വ​ലി​യ സി​നി​മ​ക​ൾ ഞാ​ൻ ചെ​യ്തു ക​ഴി​ഞ്ഞു-​മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.
സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള മോ​ഹം ഞാ​ൻ എ​ന്‍റെ അ​ച്ഛ​നെ അ​റി​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ആ​ദ്യം ഡി​ഗ്രി എ​ടു​ക്കാ​നാ​ണ്. ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ഞാ​ൻ സി​നി​മ​യി​ൽ എ​ത്തി​യ​ത്. അ​പ്പു​വി​നോ​ട് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​ല​രും പ​റ​ഞ്ഞി​രു​ന്നു. ഞാ​നും പ​റ​ഞ്ഞ​താ​ണ്. സ്കൂ​ളി​ൽ ബെ​സ്റ്റ് ആ​ക്ട​റൊ​ക്കെ ആ​യി​രു​ന്നെ​ങ്കി​ലും സി​നി​മാ​ഭി​ന​യ​ത്തോ​ട് അ​ന്ന് അ​യാ​ൾ​ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലാ​യി​രു​ന്നു.

പി​ന്നീ​ട് ര​ണ്ടുസി​നി​മ​യ്ക്ക് അ​സി. ഡ​യ​റ​ക്ട​റാ​യി അ​വ​ൻ വ​ർ​ക്ക് ചെ​യ്തു. ഒ​രു സി​നി​മ ഉ​ണ്ടാ​ക്കു​ന്ന​തെ​ങ്ങ​നെ എ​ന്നു പ​ഠി​ക്കാ​നാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് ഏ​തോ ഒ​രു നി​മി​ഷ​ത്തി​ൽ അ​പ്പു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചു.    മ​ക​നാ​യാ​ലും മ​ക​ളാ​യാ​ലും എ​ന്‍റെ ഇ​ഷ്ട​ങ്ങ​ളൊ​ന്നുംത​ന്നെ ഞാ​ൻ അ​വ​രു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​റി​ല്ല. അ​പ്പു​വി​നു​വേ​ണ്ടി ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ൾ​ക്ക് എ​ന്നെ​ക്കൊ​ണ്ട് ഹെ​ൽ​പ്പ് ചെ​യ്യാ​ൻ പ​റ്റി​യേ​ക്കും. അ​ല്ലാ​തെ ഒ​രു സെ​റ്റി​ൽ പോ​കു​ന്പോ​ൾ ഇ​ങ്ങ​നെ ചെ​യ്യ​ണം, എ​ങ്ങ​നെ അ​ഭി​ന​യി​ക്ക​ണം എ​ന്നൊ​ന്നും പ​റ​ഞ്ഞു​കൊ​ടു​ക്കാ​നാ​കി​ല്ല. ഇ​ത് ഒ​രു മെ​യ്ക്ക് ബി​ലീ​ഫ് ആ​ണ്.

സ്വ​ന്ത​മാ​യൊ​രു ശൈ​ലി അ​പ്പു ഉ​ണ്ടാ​ക്കി​യെ​ടു​ക്ക​ണം. ന​ല്ല സി​നി​മ​ക​ൾ കി​ട്ട​ണം. സി​നി​മ​ക​ൾ ന​ന്നാ​യി വി​ജ​യി​ക്ക​ണം. ന​ന്നാ​യി വ​ര​ട്ടെ എ​ന്ന് എ​ന്‍റെ അ​ച്ഛ​ൻ എ​നി​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച​പോ​ലെ പ്രാ​ർ​ഥി​ക്കാ​നേ ഇ​പ്പോ​ൾ ക​ഴി​യൂ. കാ​ര​ണം, സി​നി​മ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ക​ഴി​വു​മാ​ത്രം പോ​രാ ഭാ​ഗ്യ​വും വേ​ണം- മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

Related posts