എല്ലാം ശരിയാക്കാൻ..!  വ​ൽ​സ​ൻ തി​ല്ല​ങ്കേ​രി​ക്ക് പോ​ലീ​സ് മൈ​ക്ക് ന​ൽ​കി​യ​ത് സ്ഥി​തി ശാ​ന്ത​മാ​ക്കാ​നെന്ന്  മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്ക് പോ​ലീ​സി​ന്‍റെ മൈ​ക്ക് കൈ​മാ​റി​യ​തി​നെ ന്യാ​യി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി. അ​നി​ൽ അ​ക്ക​ര​യു​ടെ ചോ​ദ്യ​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​ന് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ൾ അ​ൻ​പ​ത്തി​ര​ണ്ട് വ​യ​സ്സു​ള്ള സ്ത്രീ ​എ​ത്തി​യ സ​മ​യം പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ ശാ​ന്ത​മാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ മൈ​ക്ക് ആ ​സ​മ​യം വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്ക് ന​ൽ​കി​യ​ത്.

അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ൻ അ​നു​യാ​യി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് വ​ൽ‌​സ​ൻ തി​ല്ല​ങ്കേ​രി​യോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക്ര​മ​സ​മാ​ധാ​ന​ത്തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലും ശ​ബ​രി​മ​ല​യി​ല്‍ ആ​ധി​പ​ത്യം സ്ഥാ​പി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts