വൃദ്ധയുടെ കല്ലറ പൊളിച്ച് മൃതദേഹം കടത്തിയത് ആഭിചാര കര്‍മത്തിനോ? കോണ്‍ക്രീറ്റ് സ്ലാബ് കല്ലറ ഒറ്റയ്ക്ക് പൊളിച്ചെന്ന മകന്റെ വാദം വിശ്വസിക്കാതെ പോലീസ്, കല്ലറ പൊളിക്കലിനു പിന്നാലെ കത്തിക്കരിഞ്ഞ മൃതദേഹവും! ദുരൂഹത അവസാനിക്കുന്നില്ല

rd 2കൊല്ലം പത്തനാപുരത്ത് സെമിത്തേരിയില്‍ അടക്കം ചെയ്ത മാതാവിന്റെ മൃതദേഹം മകന്‍ കല്ലറ പൊളിച്ചു പുറത്തെടുത്തത്തില്‍ ദുരൂഹത. സംഭവത്തിനുപിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും ആഭിചാരകര്‍മങ്ങള്‍ക്കു വേണ്ടിയാവാം മൃതദേഹം പുറത്തെടുത്തതെന്നുമുള്ള സംശയം ശക്തമായിരിക്കുകയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ആഭിചാര കര്‍മങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നതെന്നത് സംശയം വര്‍ധിപ്പിക്കുന്നു. ഇതിനിടെ പത്തനാപുരം മാര്‍ ലാസറസ് പള്ളിയുടെ സമീപത്തെ കെട്ടിടത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെത്തി. പളളിയുടെ സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് കണ്ടത്. പൂര്‍ണമായും കത്തി കരിഞ്ഞ മൃതദേഹത്തിന്റെ എല്ലിന്റെ ഭാഗങ്ങളും തലയോട്ടിയുമാണ് ലഭിച്ചത്. മൃതദേഹം പുരുഷന്റെതാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ആരുടേതെന്നറിയുവാനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ സംഭവസ്ഥലത്തു നിന്നു കിട്ടിയ പേഴ്‌സും താക്കോല്‍ കൂട്ടവുമാണ് മരണപ്പെട്ടത് സദാനന്ദനെന്ന സംശയത്തിന് കാരണം. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ വാഴപ്പാറയില്‍ നിന്നും സദാനന്ദനെ കഴിഞ്ഞയാഴ്ച്ച മുതല്‍ കാണാതായിരുന്നു.

കഴിഞ്ഞദിവസമാണ് പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സെമിത്തേരയില്‍നിന്നാണ് തലവൂര്‍ നടുത്തേരി ബേക്കച്ചാല്‍ മുകളുവിള വീട്ടില്‍ കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹം കല്ലറ പൊളിച്ചു മകന്‍ തങ്കച്ചന്‍(55) പുറത്തെടുത്തത്. ഇയാള്‍ മാനസിക െവെകല്യമുള്ളയാളാണ്. താനാണു കല്ലറ പൊളിച്ചതെന്നുള്ള തങ്കച്ചന്റെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുള്ള കല്ലറ ഇയാള്‍ക്ക് ഒറ്റയ്ക്കു പൊളിച്ചു നീക്കാനാവില്ലെന്നു പോലീസ് കരുതുന്നു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

ഇതിനുപിന്നിലുള്ളവര്‍ കല്ലറ പൊളിക്കലിനു പിന്നിലുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കല്ലറ പൂര്‍ണമായും തുറന്നു ശവപ്പെട്ടി തകര്‍ത്താണ് 55 ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കടത്തിയത്. അവശിഷ്ടത്തിന്റെ കുറച്ചുഭാഗങ്ങളേ പോലീസ് കണ്ടെടുത്തുള്ളു. ചോദ്യം ചെയ്യലില്‍ അമ്മ മരിച്ചിട്ടില്ലന്നും ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോള്‍ പറമ്പില്‍ ആണെന്നുമാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞേലിയുടെ കുടുംബവീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. തുടര്‍ച്ചയായി ഇത്തരം സംഭവം ആവര്‍ത്തിച്ചതോടെ സംഭവങ്ങള്‍ക്കു സമാന സ്വഭാവമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

Related posts