ഇതെന്തൊരു മാറ്റം! ലോകത്തിലെ ഏറ്റവും വൃത്തികെട്ട ബീച്ച് എന്ന് പേരുകേട്ട ബീച്ച് ഇപ്പോഴിങ്ങനെയാണ്; മുംബൈയിലെ വെര്‍സോവ ബീച്ച് വൃത്തിയാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ അറിയാതെ പോവരുത്

_7085afa6-3eb9-11e7-8704-a81eba362f7d85 ആഴ്ചകള്‍കൊണ്ട് 5.3 മില്ല്യണ്‍ കിലോഗ്രാം മാലിന്യങ്ങള്‍ നീക്കികഴിഞ്ഞപ്പോള്‍ ലോകത്തിലെ ഏറ്റവും വൃത്തികെട്ട ബീച്ച് എന്ന് പേരുകേട്ട മുംബൈയിലെ വെര്‍സോവ ബീച്ച് കണ്ടാല്‍, ആരും തിരിച്ചറിയാത്ത വിധത്തിലായി. കാരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ കടല്‍ത്തീര ശുചീകരണത്തിനാണ് ഈ ബീച്ച് വൃത്തിയാക്കിയതിലൂടെ ലോകം സാക്ഷ്യം വഹിച്ചത്. 150 പേര്‍ ചേര്‍ന്നാണ്

ചുരുക്കിപ്പറഞ്ഞാല്‍ മുംബൈയിലെ ഏറ്റവും വൃത്തികെട്ട ബീച്ച് എന്ന കുപ്രസിദ്ധി നേടിയ വെര്‍സോവ ബീച്ച് മുഖം മിനുക്കി സുന്ദരിയായിരിക്കുന്നു. ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് ഒരു മനുഷ്യ ജീവി പോലും അടുക്കാതിരുന്ന വെര്‍സോവ ബീച്ചിലേക്ക് ഇന്ന് ജനങ്ങള്‍ ആവേശത്തോടെ എത്തുന്നു. ജുഹു ബീച്ചിനെ വരെ വെല്ലുന്ന വൃത്തിയും സൗന്ദര്യവുമായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ ബീച്ചിന് പിന്നില്‍ ഒരു ചെറുപ്പക്കാരന്റെ ഉറച്ച വിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും കഥയുണ്ട്, അയാള്‍ നേതൃത്വം നല്‍കിയ ഒരു കൂട്ടം ജനങ്ങളുടെ രണ്ട് വര്‍ഷത്തോളം നീണ്ട് നിന്ന അധ്വാനത്തിന്റെ കഥയുമുണ്ട്.

_7bba0852-3ebb-11e7-8704-a81eba362f7d
അഫ്രോസ് ഷാ എന്ന മുംബൈ ഹൈക്കോടതി വക്കീലായ മുപ്പത്തിമൂന്നുകാരനാണ് ഈ പ്രയത്‌നത്തിന് പിന്നില്‍. 2015 ഒക്ടോബര്‍ മുതലാണ് അഫ്രോസ് ഷാ ഈ പദ്ധതി തുടങ്ങിയത്. അഫ്രോസിന് ഇത് പുതിയ കഥയല്ല. മാലിന്യം നീക്കം ചെയ്യാനും ബീച്ചുകള്‍ വൃത്തിയാക്കാനും അധികാരികളുടെ അടുത്ത് കയറി ഇറങ്ങിയിട്ടും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഫലമില്ലാതെ തനിയെ മുന്നിട്ടിറങ്ങി വൃത്തിയാക്കാന്‍ പ്രത്യേക സംഘങ്ങളെ രൂപീകരിക്കുന്നത് ഇപ്പോള്‍ ഈ യുവാവിന് ശീലവും കൂടിയാണ്. ആരോടും പരാതിയില്ല, പരിഭവമില്ല. ആഴ്ചയിലെ രണ്ട് ദിവസം വീതം കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിച്ച് വൃത്തിയാക്കുന്നത് അഫ്രോസിന്റെ ശീലത്തിന്റെ ഭാഗമാണ്. പ്രദേശവാസികളും മത്സ്യത്തൊഴിലളികളും ചേര്‍ന്ന് കടലിനകത്തെ മാലിന്യങ്ങളും പലപ്പോഴായി വാരി മാറ്റുകയുണ്ടായി.

ലോക പരിസ്ഥിതി ദിനത്തില്‍ യുഎന്‍ വരെ പ്രശംസകളുമായി അഫ്രോസിനടുത്തെത്തി. പ്രശംസ പിടിച്ചു പറ്റാനല്ല, താന്‍ ഏറെ ഇഷ്ടപ്പെടുന്ന ബീച്ചുകളുടെ സൗന്ദര്യവും വൃത്തിയും കാത്തു സൂക്ഷിക്കുവാനാണിതെന്നാണ് അഫ്രോസ് പറയുന്നത്. മനുഷ്യര്‍ക്ക് പ്രകൃതിയുടെ മടിത്തട്ടാണ് കടലും കടല്‍ത്തീരവും. നമുക്കും ഇത് മാതൃകയാക്കാം. അഫ്രോസ് പറയുന്നു.
കടല്‍ത്തീരം വൃത്തിയാക്കല്‍ ഉദ്യമത്തിന്റെ 85 ാം ആഴ്ചയില്‍ വൃത്തിയായ ബീച്ചിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ലോകത്തെ കാണിച്ചിരുന്നു.
_e5e9b676-3eb8-11e7-8704-a81eba362f7d

Related posts