പണിപാളിയോ ! നടന്‍ നാദിര്‍ഷയ്ക്ക് നെഞ്ചുവേദന; ആശുപത്രിയിലായത് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ജയിലിലേക്ക് സിനിമാതാരങ്ങളുടെ ഒഴുക്ക് തുടരുമ്പോള്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് നാദിര്‍ഷ പോലീസിനെ അറിയിച്ചതായാണ് വിവരം. നാദിര്‍ഷ ആദ്യം പറഞ്ഞത് പലതും പച്ചക്കള്ളമാണെന്ന് പോലീസ് പറയുന്നുണ്ട്. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

കേസില്‍ ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് നാദിര്‍ഷ നിയമോപദേശം തേടി. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനായി നാദിര്‍ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നെഞ്ചുവേദനയാണെന്നു പറഞ്ഞ് ചികിത്സ തേടുകയായിരുന്നു എന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടന്‍ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദിലീപിനൊപ്പം നാദിര്‍ഷായെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നിരുന്നില്ല. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടാവും എന്നാണ് സൂചന.

Related posts