ഞാൻ മാത്രമോ കുറ്റക്കാരൻ..! ഭർത്താവ് മർദിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടി; ചോദ്യം ചെയ്യലിൽ കുട്ടിക്ക് പ്രായം പതിനേഴ്; ഞെട്ടിക്കുന്ന വിവാഹ കഥ ഇങ്ങനെ

ktm-peedanam-maha-lഅ​ന്പ​ല​പ്പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി 17 കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സംഭവത്തിൽ പിടിയിലായ യു​വാ​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്ത് പ​ന​ക്ക​ൽ വീ​ട്ടി​ൽ യേ​ശു​ദാ​സ് വി​നു(30)​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:

മാ​സ​ങ്ങ​ളാ​യി ഇ​രു​വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ 17 കാ​രി​യാ​യ നീ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി​യും വിനു​വും ഒ​ന്നി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പ് 17 കാ​രി​യെ കു​ടും​ബ ക​ല​ഹ​ത്തി​നി​ടെ വി​നു  മ​ർ​ദി​ച്ചു.  ഗ​ർ​ഭി​ണി​യാ​യ 17 കാ​രി ഇ​തേ​ത്തു​ട​ർ​ന്ന് നീ​ർ​ക്കു​ന്ന​ത്തു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​രു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​ത്താ​വ് ത​ന്നെ മ​ർ​ദി​ക്കു​ന്നെ​ന്ന പ​രാ​തി​യു​മാ​യി പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് 17 വ​യ​സു മാ​ത്ര​മെ ഉ​ള്ളൂ എ​ന്നു മ​ന​സി​ലാ​യ​ത്. ഉ​ട​ൻ​ത​ന്നെ യേ​ശു​ദാ​സ് എന്ന വി​നു​വി​നെ ക ​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ 17 കാ​രി​യെ വീ​ട്ടു​കാ​രോ​ടൊ​പ്പം വി​ട്ടു.

Related posts