പൂരപ്പറമ്പിലെ “ഡാവിഞ്ചി’ ..! പൂരക്കാഴ്ച്ചക്കിടെ ഒരു ഗ്രാമീണക്കാഴ്ച്ച; പ​ച്ചി​ല​ക​ളും ചോ​ക്കും ക​രി​യും മാ​ത്ര​മു​പ​യോ​ഗി​ച്ചുള്ള സദാനന്ദന്‍റെ ചു​മ​ർ​ചി​ത്രം ശ്രദ്ധേയമായി

pooram-davanji-sadhanandanതൃ​ശൂ​ർ: ഒ​രു ചി​ത്രം വ​ര​യ്ക്കാ​നെ​ന്താ​ണ് വേ​ണ്ട​ത് എ​ന്ന ചോ​ദ്യ​ത്തി​നു ചാ​യ​വും ബ്ര​ഷും എ​ന്നാ​ണു​ത്ത​ര​മെ​ങ്കി​ൽ തെ​റ്റി.
പ​ച്ചി​ല​ക​ളും ചോ​ക്കും ക​രി​യും മാ​ത്ര​മു​പ​യോ​ഗി​ച്ച് ഒ​രു​ഗ്ര​ൻ ചു​മ​ർ​ചി​ത്രം വ​ര​യ്ക്കാ​മെ​ന്നു കാ​ണി​ച്ചു​ത​രി​ക​യാ​ണ് പൂ​ര​ത്തി​ര​ക്കി​നി​ട​യി​ലും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സ​ദാ​ന​ന്ദ​ൻ.

ആ​ന​ച്ച​ന്ത​വും ഇ​ല​ഞ്ഞി​ത്ത​റ മേ​ള​വു​മെ​ല്ലാം നി​റ​ഞ്ഞാ​സ്വ​ദി​ക്കാ​നെ​ത്തി​യ പൂ​ര​പ്രേ​മി​ക​ൾ​ക്കു മു​ന്നി​ൽ മ​ല​യാ​ളി​യു​ടെ ഓ​ർ​മ​ക​ളി​ലേ​ക്കു ചേ​ക്കേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഗ്രാ​മീ​ണ​ചി​ത്രം വ​ര​ച്ചാ​ണ് പൂ​ര​ത്തി​നെ​ത്തി​യ​വ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​ത്.

ചി​ത്രം വ​ര​യ്ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ളൊ​ന്നും കൈയിലി​ല്ലാ​ത്ത സ​ദാ​ന​ന്ദ​ൻ വ​ല്ല​ഭ​നു പു​ല്ലും ആ​യു​ധം എ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​തുപോ​ലെ കൈയിൽ കി​ട്ടി​യ​തെ​ല്ലാം വ​ര​യ്ക്കു​ള്ള ആ​യു​ധ​ങ്ങ​ളാ​ക്കി മാ​റ്റി​യാ​ണ് ക​ലാ​വി​രു​ത് തെ​ളി​യി​ച്ച​ത്. കാ​ഴ്ച​ക്കാ​ർ ന​ല്കു​ന്ന സം​ഭാ​വ​ന​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റ ജീ​വ​നോ​പാ​ധി. വ​ര​യ്ക്കാ​നാ​യി ആ​രോ വാ​ങ്ങി ന​ല്കിയ ചോ​ക്കും സ​ന്തോ​ഷ​പൂ​ർ​വം സ്വീ​ക​രി​ച്ചു.

Related posts