രാ​ജ്യ​ത്തെ ത​പാ​ൽ ജീ​വ​ന​ക്കാ​ർ  അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു; ബുദ്ധിമുട്ടിലായി ജനം

കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് രാ​ജ്യ​ത്തെ ത​പാ​ൽ ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. പോ​സ്റ്റ് ഓ​ഫീ​സ്, ആ​ർ​എം​എ​സ് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​തോ​ടെ ത​പാ​ൽ വി​ത​ര​ണം മു​ട​ങ്ങി. ഈ ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഗ്രാ​മീ​ണ്‍​ഡാ​ക് സേ​വ​ക് (ജി​ഡി​എ​സ്) ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​ഠി​ച്ച ക​മ​ലേ​ഷ്ച​ന്ദ്ര ക​മ്മ​റ്റി റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ക്കു​ക, ജി​ഡി​ എ​സ് ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, ജി​ഡി​എ​സ് മെ​ന്പ​ർ​ഷി​പ്പ് വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

എ​ൻ​എ​ഫ്പി​ഇ, എ​ഫ്എ​ൻ​പി.​ഒ എ​ന്നീ സം​ഘ​ട​ന​ളാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ന​ല്കി​യി​രി​ക്കു​ന്ന​ത്. പോ​സ്റ്റോ​ഫീ​സു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ രാ​വി​ലെ മു​ത​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യി. പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ർ കോ​ട്ട​യ​ത്ത് പ്ര​ക​ട​നം ന​ട​ത്തി.

രാ​ജേ​ഷ് മാ​ന്നാ​നം, കു​രു​വി​ള വ​ർ​ഗീ​സ്, പി.​എ​ൻ.​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഭാ​ര​തീ​യ പോ​സ്റ്റ​ൽ എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ന്‍റെ 15മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം 24 മു​ത​ൽ 26 വ​രെ കോ​ട്ട​യം സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ക്കും.

24നു ​ചേ​രു​ന്ന സ​ർ​ക്കി​ൾ ക​മ്മി​റ്റി യോ​ഗ​ത്തോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. 25ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ബി​പി​ഇ​എ​ഫ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. ച​ന്ദേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം, വ​നി​താ സ​മ്മേ​ള​നം, സെ​മി​നാ​റു​ക​ൾ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ ന​ട​ക്കും. 26ന് 1.30​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബി​എം​എ​സ് അ​ഖി​ലേ​ന്ത്യ ക​മ്മി​റ്റി​യം​ഗം വി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചു ചു

Related posts