കെഎസ്ആര്‍ടിസി എംഡി ‘രാജമാണിക്യം’ തന്നെ! വഴിയില്‍ ബ്രേക്ക് ടൗണായ ബസിന്റെ ടയര്‍ മാറ്റാന്‍ ജീവനക്കാരെ സഹായിക്കുന്ന രാജമാണിക്യത്തിന്റെ വീഡിയോ വൈറല്‍

അധികാരികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും കര്‍ത്തവ്യനിര്‍വ്വഹണത്തിലെ വീഴ്ചയ്ക്ക് പേരുകേട്ട സംസ്ഥാനമാണ് കേരളം. എന്നാല്‍ ന്യൂനപക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ ഇത്തരക്കാരില്‍ നിന്ന് വ്യത്യസ്തരുമാണ്. തങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിനേയും തങ്ങളുടെ ജോലിയേയും സേവനമനോഭാവത്തോടെ സമീപിക്കുന്ന ആളുകളുമുണ്ട്.

അതിലൊരാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സംസ്ഥാനത്തിന്റെ മുഖ്യ വരുമാന സ്രോതസ്സുകളിലൊന്നായ കെഎസ്ആര്‍ടിസിയുടെ നിലവിലെ എംഡി രാജമാണിക്യം. ടയര്‍ പഞ്ചാറായി വഴിയില്‍ നിന്നുപോയ കെഎസ്ആര്‍ടിസി ബസിന്റെ ചക്രം മാറ്റാന്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം സഹായിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതുപോലുള്ള ഉദ്യോഗസ്ഥരെയാണ് കെഎസ്ആര്‍ടിസി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത്, എല്ലാ ഉദ്യോഗസ്ഥ പ്രമുഖരും ഇദ്ദേഹത്തെപ്പോലയായിരുന്നെങ്കില്‍ തുടങ്ങിയ പ്രതികരണങ്ങളാണ് ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെഎസ്ആര്‍ടിസി എംഡി എന്ന നിലയില്‍ വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്തുകൊണ്ട് സമീപകാലഘട്ടങ്ങളിലെ ഏറ്റവും മികച്ച വരുമാനം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാക്കി കൊടുത്ത വ്യക്തിയാണ് രാജമാണിക്യം.

Related posts