ഇവൻ സമ്പന്നന്‍..! അന്തിയുറങ്ങുന്ന വീടിന്‍റെ മേൽക്കൂര ടാർപ്പാളിൻ; സ്വന്തമായി നടക്കാൻ പോലുമാവില്ല; പക്ഷേ സർക്കാരിന് ജോൺ സമ്പന്നന്‍ തന്നെ

johnപത്തനാപുരം: അധികൃതരുടെ അശ്രദ്ധയിൽ നിരാശ്രയനായ വൃദ്ധന്‍റെ ജീവിതം കൂടുതൽ ദുരിതത്തിലായി. പുതിയ റേഷൻ കാർഡ് ലഭിച്ചതോടെയാണ് ജോണിന്‍റെ ജീവിതംകൂടുതൽഇരുളിലേക്കാണ്ടത്. നിർധനനായ വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുളപ്പുറം വാർഡിലെ കണൂർവീട്ടിൽ ജോണിന് ലഭിച്ചത് എപിഎൽ കാർഡാണ്.

തനിച്ച് താമസിക്കുന്ന ജോണിന് തൊഴിൽ ചെയ്ത് ജീവിക്കാനുള്ളആരോഗ്യസ്‌ഥിതിവരെ നഷ്‌ടപ്പെട്ടു.വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കൾ മരിച്ചതിനെ തുടർന്നാണ് ജോൺ ഒറ്റയ്ക്കായത്.ഇതിനിടയിൽ വിവാഹവും വേണ്ടെന്നുവച്ചു.

പീന്നിട് വളരെക്കാലം കൂലിവേല ചെയ്ത് കഴിഞ്ഞു.പ്രായമായി ശരീരം ക്ഷീണിച്ചതോടെ ജോലിയ്ക്ക് പോകാൻ കഴിയാതെയായി.സമീപവാസികളാണ് ആഹാരം വരെ കൊടുക്കുന്നത്.ചോർന്നൊലിച്ച് തകർന്നുവീഴാറായവീടിനുളളിൽ കഴിയുന്ന ജോണിന് ഇത്തവണ ലഭിച്ചത് എപിഎൽ വിഭാഗത്തിനുള്ള നീലകാർഡ്.

താമസിക്കുന്ന വീടിന്‍റെ മേൽക്കൂര ടാർപ്പാളിൻ കൊണ്ട് മൂടിയിരിക്കുകയാണ്.രണ്ട് മുറികൾ ഉണ്ടെങ്കിലും അടച്ചുറപ്പില്ല. സ്വന്തമായി നടക്കാൻ വരെ ബുദ്ധിമുട്ടുന്ന ജോൺ പലപ്പോഴും സുമനസുകളുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്.

കഴിഞ്ഞ ദിവസം വിളക്കുടി റേഷൻകട വഴി കാർഡ് കിട്ടിയപ്പോഴാണ് സംഭവം അറിയുന്നത്.കഴിഞ്ഞ വർഷം ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട് ചുമപ്പ് കാർഡായിരുന്നു കിട്ടിയത്.ഇതു ഉപയോഗിച്ച് ലഭിച്ചിരുന്നറേഷൻവിഹിതമായിരുന്നു ഏകാശ്രയം.

ഇത്തവണ വിവരശേഖരണവുമായി ബന്ധപ്പെട്ട്വീട്ടിലെത്തിയവരോട് തന്റെ ബുദ്ധിമുട്ട് അറിയിച്ചതാണെന്ന് ജോൺപറയുന്നു. ഇതിനുപുറമെ കാർഡിൽ 58വയസ് രേ ഖപ്പെടുത്തിയിരിക്കുന്നതിനാൽ പെൻഷനുകൾക്ക് അപേക്ഷിക്കാനും കഴിയില്ലെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജ്യോതി പറയുന്നു.

അസുഖബാധിതനെങ്കിലും ചികിൽസയ്ക്കാൻപണമില്ലാത്തതിനാൽ ആശുപത്രിയിൽ പോകാനും കഴിയാറില്ല. ഈ സാഹചര്യത്തിലാണ് ഇരുട്ടടി പോലെ റേഷൻ കാർഡിലും ഈ പ്രശ്നം.ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ജോൺ.

Related posts