ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സ്: അഡ്വ. ഉദയഭാനുവിന് ജാമ്യം; കേസിലെ അ​ഞ്ച്, ആ​റു പ്ര​തി​ക​ൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊ​ച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്‍റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതിയുടെ ജാമ്യം. ഉദയഭാനുവിനു പുറമേ കേസിലെ അ​ഞ്ച്, ആ​റു പ്ര​തി​ക​ളാ​യ ചക്കര ജോ​ണി, ര​ഞ്ജി​ത് എ​ന്നി​വ​ർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്‍കിയാല്‍ കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്‍റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ജോ​ണി, ര​ഞ്ജി​ത് എ​ന്നി​വ​രുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ജാ​മ്യാ​പേ​ക്ഷ നിരസിച്ചത്.

അതേസമയം ഭാര്യപിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി
കഴിഞ്ഞ ദിവസം ഉദയഭാനുവിനു ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കു രണ്ടാൾ ജാമ്യവുമായിരുന്നു വ്യവസ്ഥ.

സെ​പ്റ്റം​ബ​ർ 29നാ​ണ് നെ​ടു​ന്പാ​ശേ​രി നാ​യ​ത്തോ​ട് സ്വ​ദേ​ശി വി.​എ. രാ​ജീ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related posts