മരണക്കിണറിൽ നിന്ന് ജീവിതത്തിലേക്ക്; കുഴൽക്കിണറിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; 11 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാണ് കുട്ടിയെ ര​ക്ഷ​പെ​ടു​ത്തിയത്

ഗു​ണ്ടൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​രി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ കു​ട്ടി​യെ 11 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ര​ക്ഷ​പെ​ടു​ത്തി. ഗു​ണ്ടൂ​രി​ലെ വി​നു​കോ​ണ്ട​മ​ണ്ട​ൽ ഉ​മാ​ദി​വ​ര​ത്താ​ണ് സം​ഭ​വം. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്ന് ന​ട​ത്തി​യ തീ​വ്ര​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​ന്ന​ത്.

ര​ണ്ടു വ​യ​സു​കാ​ര​ൻ ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് കു​ഴ​ൽ​ക്കി​ണ​റി​ൽ പ​തി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ കാ​ലി​ത്തൊ​ഴു​ത്തി​ന​ടു​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി മൂ​ടി​യി​ല്ലാ​ത്ത കു​ഴ​ൽ​ക്കി​ണ​റി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ണു​പോ​കു​ക​യാ​യി​രു​ന്നു. 15 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് കു​ട്ടി വീ​ണ​ത്.

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും രം​ഗ​ത്തെ​ത്തി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന സ്ഥ​ല​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ഗം ഉ​ണ്ടാ​യ​ത്.

ശ്വാ​സം നി​ല​യ്ക്കാ​തി​രി​ക്കാ​ൻ ആ​ദ്യം കി​ണ​റി​ലൂ​ടെ കു​ഴ​ൽ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക്ക് ജീ​വ​ശ്വാ​സം ന​ൽ​കി. പി​ന്നീ​ട് കു​ഴ​ൽ​ക്കി​ണ​റി​ന് സ​മീ​പ​ത്താ​യി മ​ണ്ണു​മാ​ന്തി ഉ​പ‍​യോ​ഗി​ച്ച് സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്താ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ഒ​ടു​വി​ൽ കു​ഴ​ൽ​ക്കി​ണ​റി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ച ഗ​ർ​ത്ത​ത്തി​ലു​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു.

Related posts