വീസ​ ത​ട്ടി​പ്പ്; യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു

visaപാ​ലോ​ട്∙ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​ൻ​പ​ത് പേ​രി​ൽ നി​ന്നും വീസ​യ്ക്കാ​യി മൂ​ന്ന​ര​ല​ക്ഷം രൂ​പ വാ​ങ്ങി​യ ശേ​ഷം മു​ങ്ങി​യ വാ​ളി​ക്കോ​ട് സ്വ​ദേ​ശി സ​ലി​മി​നെ പ​രാ​തി​ക്കാ​ർ പി​ടി​ക്കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് പ​ല​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യ ശേ​ഷം ഇ​യാ​ൾ മു​ങ്ങി​യ​ത്. ഈ​മാ​സം ആ​ദ്യം ദു​ബാ​യി​ലേ​ക്കു​ള്ള വീസ ന​ൽ​കാ​മെ​ന്നാ​ണ് പ​റ‍​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ ഓ​ട്ടോ​യി​ൽ വ​ര​വെ നെ​ടു​മ​ങ്ങാ​ട് വ​ച്ചാ​ണ് ഇ​യാ​ളെ പ​രാ​തി​ക്കാ​ർ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ​ക്ക് സ​മാ​ന​മാ​യ കേ​സ് വി​തു​ര സ്റ്റേ​ഷ​നി​ലും ഉ​ണ്ടെ​ന്നും ത​മി​ഴ് നാ​ട്ടി​ലെ ഒ​രു ഏ​ജ​ന്‍റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts