Set us Home Page

സൈബര്‍ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോന്‍

sthree0എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണിലേക്ക് ഒരു മിസ്ഡ് കോള്‍ വന്നു. കൗതുകം കൊണ്ട് ആരാണെന്നറിയാന്‍ ആ പതിനാലുകാരി വിളിച്ച നമ്പറിലേക്കു തിരിച്ചു വിളിച്ചു. പ്രതികരണമുണ്ടായില്ല. പിറ്റേന്നും ആ സമയത്ത് മിസ്ഡ് കോളെത്തി. പെണ്‍കുട്ടി വീണ്ടും വിളിച്ചു. ഇത്തവണ ഫോണ്‍ എടുത്തത് ചെറുപ്പക്കാരന്റെ ശബ്ദം തോന്നിക്കുന്ന ഒരാളാണ്. ‘തന്റെ കൂട്ടുകാരന്‍ തന്ന നമ്പറാണ്. ചിലപ്പോള്‍ നമ്പര്‍ തെറ്റിയതായിരിക്കും’ എന്ന ക്ഷമാപണം പറഞ്ഞ് അയാള്‍ ഫോണ്‍ കട്ടുചെയ്തു. പക്ഷേ അത് സൗഹൃദത്തിന്റെ പേരിലുള്ള പുതിയ ചങ്ങലക്കുരുക്കിന്റെ തുടക്കമായിരുന്നു.

പിന്നെ വിദ്യാര്‍ഥിനിയുടെ മൊബൈലിലേക്ക് ഫോണ്‍ കോളുകളും വാട്‌സ്ആപ്പും പറന്നു. അവള്‍ തിരിച്ചും എസ്എംഎസുകള്‍ അയച്ചു. ഒരു ദിവസം ക്ലാസ് സമയത്ത് വിദ്യാര്‍ഥിനിയുടെ മൊബൈലിലേക്ക് വാട്‌സ്ആപ്പ് മെസേജ് വന്ന ശബ്ദംകേട്ട് ഫോണ്‍ പിടിച്ചെടുത്തു പരിശോധിച്ച അധ്യാപികയുടെ കണ്ണു തള്ളിപ്പോയി. അര്‍ധരാത്രിയില്‍ കാമുകന്‍ പെണ്‍കുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഇന്‍ബോക്‌സില്‍ നിറഞ്ഞു നിന്നിരുന്നു.

സാങ്കേതിക വിദ്യ പുത്തന്‍ മേഖലയിലേക്ക് കൂടി വ്യാപിച്ചതോടെ കുറ്റകൃത്യങ്ങളും ഹൈടെക്കായി. സൈറ്റ് ഹാക്കിങും ഇന്റര്‍നെറ്റ് പണം തട്ടിപ്പും പ്രൊഫൈല്‍ തെഫ്റ്റുമൊക്കെയായി ഹൈടെക് കുറ്റവാളികളും വര്‍ധിച്ചു. ഇന്നോളം സ്ത്രീകളാരും കടന്നുവരാത്ത സൈബര്‍ ലോകത്തേക്ക് കടന്നെത്തി കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോന്‍ എന്ന സൈബര്‍ െ്രെകം ഇന്‍വെസ്റ്റിഗേറ്റര്‍ വ്യത്യസ്തയാകുകയാണ്. തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം കൊച്ചിയിലെ കായല്‍ കാറ്റേറ്റ് ഇന്ത്യയിലെ ഏക സൈബര്‍ െ്രെകം ഇന്‍വെസ്റ്റിഗേറ്റര്‍ പാട്ടത്തില്‍ ധന്യ മേനോന്‍ മനസ് തുറന്നു.

എത്തിയത് അവിചാരിതമായി

തികച്ചും വ്യത്യസ്തമായ ഈ മേഖലയിലേക്ക് ഞാന്‍ എത്തിയത് അവിചാരിതമായാണ്. 2004 ല്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോ കൊച്ചിയില്‍ ഒരു സെമിനാര്‍ നടത്തുകയുണ്ടായി. ആ സെമിനാറില്‍ പങ്കെടുത്ത എനിക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹമുണ്ടായി. മുത്തച്ഛന്റെ ജ്യേഷ്ഠന്‍ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ പി.ബി. മേനോന്റെ പിന്തുണ കൂടി ഉണ്ടായതോടെ പൂനെയിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോയില്‍ ഈ വിഷയത്തില്‍ പി.ജി. കോഴ്‌സിനു ചേര്‍ന്നു. 2006ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഏഷ്യന്‍ സ്കൂളിന്റെ കണ്‍സള്‍ട്ടന്റായി. അന്ന് തുടങ്ങിയതാണ് ഈ ജോലി.

റിസ്കുള്ള ജോലി

ഒരു കൗതുകത്തിനു വേണ്ടി തെരഞ്ഞെടുത്തതാണ് ഈ ജോലി. എന്നാല്‍ ഇന്ന് ഞാന്‍ ഇതില്‍ പൂര്‍ണ സംതൃപ്തയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പല രാജ്യങ്ങളിലും പോകേണ്ടി വരും. ചില കേസുകള്‍ പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ അതിനെ കുറിച്ച് അന്വേഷണം നടത്തിയത് നിങ്ങളോ എന്നെല്ലാം ചോദിച്ച് ഫോണ്‍ കോളുകള്‍ എത്താറുണ്ട്. അതൊന്നും കാര്യമാക്കാറില്ല. എല്ലാം ജോലിയുടെ ഭാഗമായാണ് കാണുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍

ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നടത്തുന്ന കുറ്റകൃത്യങ്ങളാണ് സൈബര്‍ െ്രെകമിന്റെ പരിധിയില്‍ വരുന്നത്. മൊബൈലിലൂടെയുള്ള ഒരു എസ്.എം.എസ് മുതല്‍ ഇന്റര്‍നെറ്റിലൂടെയുള്ള പണം തട്ടിപ്പ് വരെ ഇതിന്റെ പരിധിയില്‍ വരും.

നേട്ടങ്ങള്‍

ദുബായിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഔദ്യോഗിക രേഖാ മോഷണം, സിംഗപ്പൂര്‍ ബാങ്കിലെ പണം തട്ടിപ്പ് കേസ്… അങ്ങനെ പലതും സൈബര്‍ കുറ്റാന്വേഷണ രംഗത്തെ നേട്ടങ്ങളാണ്.

പരാതികള്‍ സ്വീകരിക്കുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കേസ് അന്വേഷണങ്ങള്‍ ഏല്‍പിക്കാറുണ്ട്. കേരളത്തിലെ സൈബര്‍ പോലീസും മറ്റു പോലീസ് ഏജന്‍സികളും കേസ് അന്വേഷണത്തിനുള്ള സഹായം തേടാറുണ്ട്.

പരാതികളിലേറെയും ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍

ഇന്റര്‍നെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും. പിന്നെ മൊബൈല്‍ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശങ്ങള്‍ അയച്ചതു സംബന്ധിച്ച അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്.

? കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുണ്ടോ
= തീര്‍ച്ചയായും. മൊബൈല്‍ ഫോണിലൂടെയുള്ള കുറ്റകൃത്യങ്ങളാണ് ഇവിടെ കൂടുതലായും നടക്കുന്നത്.

കേരളത്തില്‍ പരാതിക്കാര്‍ കുറവ്
sthree1
കേരളത്തില്‍ പരാതിക്കാരുടെ എണ്ണം കുറവാണ്. കേസും മറ്റുമായി നടക്കാനുള്ള അസൗകര്യം മൂലം പലരും പരാതിപ്പെടാന്‍ തയാറാകുന്നില്ലെന്നതാണ് വാസ്തവം. പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പ്രചരിച്ച് പല കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടുതലായി നടക്കുന്നുണ്ട്. മിക്കപ്പോഴും രണ്ടുപേരുടെയും സമ്മതത്തോടെ നടക്കുന്ന കാര്യങ്ങള്‍ പിന്നീട് ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത്തരം ചതിക്കുഴികള്‍ തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം.

മൊബൈല്‍ നമ്പര്‍ ചോര്‍ച്ച തടയാം

മൊബൈല്‍ നമ്പറുകളിലൂടെയാണ് പല തട്ടിപ്പുകളും നടക്കുന്നത്. അപരിചിതര്‍ക്ക് ഒരു കാരണവശാലും മൊബൈല്‍ നമ്പര്‍ നല്‍കരുത്. പരിചിതമല്ലാത്ത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുത്. മൊബൈല്‍ റീചാര്‍ജിന്റെ മറവില്‍ നമ്പര്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന ബോധ്യം ഉണ്ടാവുന്നത് നല്ലതാണ്.

മാതാപിതാക്കളും അധ്യാപകരും കേള്‍ക്കൂ…

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് മുമ്പ് ഇതിന്റെ ആവശ്യമുണ്ടോയെന്ന് രക്ഷകര്‍ത്താക്കള്‍ ചിന്തിക്കണം. പല സ്കൂളുകളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്. എങ്കിലും ബാഗിനുള്ളില്‍ രഹസ്യമായി മൊബൈല്‍ ഫോണുകള്‍ വയ്ക്കുന്ന കുട്ടികളുണ്ട്. ഇത് അധ്യാപകര്‍ നിരീക്ഷിക്കുന്നത് നല്ലതായിരിക്കും.

ഇടവേളകളില്‍ കുട്ടികള്‍ കൂട്ടമായിരുന്നു മൊബൈല്‍ നോക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അധ്യാപകര്‍ അത് ചോദ്യം ചെയ്യണം. അത്യാവശ ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കേണ്ടി വന്നാല്‍ കാമറ ഫോണുകള്‍ വാങ്ങിക്കൊടുക്കരുത്. കുട്ടികളുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരിക്കണം.

സ്കൂളുകളില്‍ കൂട്ടുകാര്‍ മൊബൈല്‍ ഫോണില്‍ തങ്ങളുടെ ചിത്രങ്ങള്‍ എടുത്തുവെന്ന് ബോധ്യപ്പെട്ടാല്‍ അധ്യാപകരെ വിവരം ധരിപ്പിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്ത് അപകീര്‍ത്തിപ്പെടുത്തിയാല്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കണം. മൊബൈലിലേക്ക് വരുന്ന അനാവശ്യ കോളുകള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാതിരിക്കുക.
sthree2
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാം

ഇന്റര്‍നെറ്റില്‍ വിശ്വസിക്കരുത്. പാസ് വേഡും യൂസര്‍ ഐഡിയും സുരക്ഷിതമാക്കുക. പരിചിതമല്ലാത്ത ഐഡികളില്‍ നിന്നു വരുന്ന മെയിലുകള്‍ തുറക്കരുത്. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു വരുന്ന ഇ–മെയിലുകളിലെ ചതി മനസിലാക്കുക. സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ തെഫ്റ്റും അബ്യൂസ് കേസുകളും നടക്കുന്നതിനാല്‍ സ്ത്രീകള്‍ നെറ്റില്‍ സ്വന്തം ഫോട്ടോ നല്‍കരുത്.

? സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ പരാതിപ്പെടുന്നതിനുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍
= ഓരോ ജില്ലയിലും കേരള പോലീസിനു കീഴില്‍ സൈബര്‍ െ്രെകം സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ പരാതി നല്‍കാം. അല്ലെങ്കില്‍ വശലേരവരലഹഹ.ുീഹ@സലൃമഹമ.ഴീ്.ശി എന്ന മെയില്‍ ഐഡിയിലേക്ക് പരാതി നല്‍കാം. പരാതികള്‍ 1090, 0484–2382600, 9497976004 എന്നീ നമ്പറുകളിലേക്ക് വിളിച്ചും അറിയിക്കാം.

നൃത്തത്തിലും തിളങ്ങി

മൂന്നു വയസുമുതല്‍ നൃത്തം പഠിച്ചു തുടങ്ങിയ ധന്യയുടെ അരങ്ങേറ്റം ആറാം വയസിലായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സുഭദ്ര എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുള്ള ധന്യ നിരവധിവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

കുടുംബം

തൃശൂര്‍ പൂങ്കുന്നം പാട്ടത്തില്‍ വീട്ടിലാണ് ഞാന്‍ ജനിച്ചത്. മകന്‍ പ്രണവ് കാക്കേള്‍രി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

സീമ

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS