ആസ്തികളുടെ വിവരവും നികുതി റിട്ടേണില്‍ നല്കണം

BIS-TAXന്യൂഡല്‍ഹി: 50 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ളവര്‍ തങ്ങള്‍ സമ്പാദിക്കുന്ന എല്ലാ ആസ്തികളുടെയും വിവരം ആദായനികുതി വകുപ്പിനെ അറിയിക്കണം. ആസ്തികള്‍ വാങ്ങാന്‍ ചെലവാക്കിയ തുകയുടെ കണക്കും നല്കണം. 2016-17 അസസ്‌മെന്റ് വര്‍ഷം നല്കുന്ന ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോമില്‍ ഇവ രേഖപ്പെടുത്തണം. 2015-16 വര്‍ഷത്തെ വരുമാനമാണ് 2016-17ല്‍ അസസ് ചെയ്യുന്നത്.

ഭൂമി, കെട്ടിടം, വാഹനങ്ങള്‍, ആഭരണങ്ങള്‍, വിലയേറിയ ഗൃഹോപകരണങ്ങളും പാത്രങ്ങളും, വജ്രങ്ങളും സ്വര്‍ണവും പിടിപ്പിച്ച വസ്ത്രങ്ങള്‍ തുടങ്ങിയവയുടെയെല്ലാം വാങ്ങല്‍വില അറിയിക്കണം. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിച്ചാല്‍ നല്കിയ ആള്‍ക്കു ചെലവായ തുകയും അതിന്മേലുള്ള മൂല്യവര്‍ധനയും രേഖപ്പെടുത്തണം.

ഈ വര്‍ഷം മുതലുള്ള ഐടിആര്‍ 1, ഐടിആര്‍ 2, ഐടിആര്‍ 2 എ ഫോമുകളില്‍ ഇവ രേഖപ്പെടുത്താന്‍ പ്രത്യേക കോളം ഉണ്ട്. 50 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ഒന്നരലക്ഷം പേരേ ഉള്ളൂ എന്നാണു റവന്യു സെക്രട്ടറി ഹസ്മുഖ് അധ്യ നേരത്തേ പറഞ്ഞത്.

Related posts