മുംബൈ: പാശ്ചാത്യവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരികള്‍ ഇന്നലെ താഴോട്ടുപോയി. സെന്‍സെക്‌സ് 516.06 പോയിന്റ് (2.03 ശതമാനം) ഇടിഞ്ഞു. സൂചിക ഇതോടെ 25000-നു താഴെ 24883.59-ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 155-6 പോയിന്റ് താണ് 7603.2ല്‍ ക്ലോസ് ചെയ്തു.റിസര്‍വ് ബാങ്കിന്റെ പണനയം റീപോ നിരക്ക് കുറച്ചെങ്കിലും ആഗോള പരിഗണനകള്‍ കമ്പോളത്തെ താഴോട്ടു വലിക്കുകയായിരുന്നു.
ഇതിനിടെ വിദേശത്തെ കയറ്റത്തിനനുസരിച്ച് സ്വര്‍ണവില കയറി. സ്റ്റാന്‍ഡാര്‍ഡ് സ്വര്‍ണം 10 ഗ്രാമിനു 400 രൂപ കയറി 28555 രൂപയായി. വെള്ളി കിലോ ഗ്രാമിനു 460 രൂപ കൂടി 36430 രൂപയിലെത്തി.ന്യൂയോര്‍ക്കില്‍ ഇന്നലെ സ്വര്‍ണവില ഔണ്‍സിന് ഒന്നേകാല്‍ ശതമാനം കയറി 1235 ഡോളറിലെത്തി. കേരളത്തില്‍ പവനു 120 രൂപ വര്‍ധിച്ചു.
രൂപ താണു
മുംബൈ: രണ്ടാഴ്ചയായി കൂടിവന്ന രൂപവില ഇന്നലെ താണു. ഡോളറിന് ഇന്നലെ 25 പൈസ കൂടി 66.46 രൂപയായി. യൂറോവില 75.48 രൂപയായി കയറിയപ്പോള്‍ പൗണ്ട് വില 94.36 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.