കെ. നരസിംഹ നായക് ചുമതലയേറ്റു

bis-narasimhaതിരുവനന്തപുരം: എസ്ബിഐ തിരുവനന്തപുരം സര്‍ക്കിളിന്റെ പുതിയ ജനറല്‍ മാനേജരായി (നെറ്റ്‌വര്‍ക്ക് രണ്ട്) കെ. നരസിംഹ നായക് ചുമതലയേറ്റു. വടക്കന്‍ കേരളത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളുടേയും റീജണല്‍ ഓഫീസുകളുടെയും എല്ലാ ബ്രാഞ്ചുകളുടെയും ചുമതല അദ്ദേഹം വഹിക്കും. ഗുജറാത്ത് ഗാന്ധി നഗറിലുള്ള സോണല്‍ ഇന്‍സ്‌പെക്ഷന്‍ ഓഫീസിലെ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് ഓഡിറ്റ് വകുപ്പില്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Related posts