വ​ടി​വാ​ളും വ​ള​ര്‍​ത്തു​നാ​യ​യു​മാ​യെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് യു​വാ​വ് ! പ​രാ​ക്ര​മം യു​വ​തി​യോ​ട്…

കൊ​ല്ലം ചി​ത​റ​യി​ല്‍ വ​ടി​വാ​ളും വ​ള​ര്‍​ത്തു​നാ​യ​യു​മാ​യി എ​ത്തി യു​വ​തി​യു​ടെ വീ​ട്ടി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് യു​വാ​വ്. ചി​ത​റ സ്വ​ദേ​ശി സ​ജീ​വ് ആ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ സു​പ്ര​ഭ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യാ​യി​രു​ന്നു അ​ക്ര​മം. ത​ങ്ങ​ളു​ടെ അ​ച്ഛ​ന്റെ പേ​രി​ലു​ള്ള സ്ഥ​ലം ആ​ണ് ഇ​തെ​ന്നും, വീ​ട് ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്നും സ​ജീ​വ്, സു​പ്ര​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സ​ജീ​വി​നെ അ​നു​ന​യി​പ്പി​ച്ച് മ​ട​ക്കി വി​ടു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലേ​ക്ക് വ​രാ​നാ​ണ് ഇ​യാ​ളോ​ട് പൊ​ലീ​സ് നി​ര്‍​ദേ​ശി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​തു കൂ​ട്ടാ​ക്കാ​തെ സ​ജീ​വ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഗേ​റ്റ് പൂ​ട്ടി​യ​ശേ​ഷം സ​ജീ​വ് നാ​യ്ക്ക​ളെ തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ വീ​ട്ടി​നു​ള്ളി​ല്‍ പോ​ലീ​സി​ന് ക​യ​റാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പൊ​ലീ​സി​ന് സ​ജീ​വി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related posts

Leave a Comment