നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)
കോര്‍പറേറ്റുകളുടെ ആദായനികുതി നിരക്ക് 30%ത്തില്‍ നിന്നും 25% ആയി അടുത്ത 4 വര്‍ഷത്തിനകം കുറയ്ക്കുവാന്‍ സാധിക്കും എന്ന് ധനകാര്യമന്ത്രി 2015 ലെ ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.ഘട്ടംഘട്ടമായി ഇത് നടപ്പാക്കുവാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.
അതനുസരിച്ച് ലാഭത്തെയും നിക്ഷേപത്തേയും സ്ഥലത്തേയും ഒക്കെ അടിസ്ഥാനപ്പെടുത്തി നല്കിയിരുന്ന വിവിധങ്ങളായ ആനുകൂല്യങ്ങള്‍ ഗവണ്‍മെന്റ് വരും വര്‍ഷങ്ങളില്‍ പിന്‍വലിക്കും.
ആനുകൂല്യങ്ങള്‍ക്ക് സമയപരിധി പറഞ്ഞിട്ടുണെ്ടങ്കില്‍ കൃത്യമായും ആ പരിധിയില്‍ തന്നെ ആനുകൂല്യങ്ങള്‍ അവസാനിപ്പിച്ചിരിക്കും. സമയപരിധി പറഞ്ഞിട്ടില്ലാത്ത സാഹചര്യങ്ങളില്‍ 31-03-2017 സമയപരിധിയായി നിശ്ചയിക്കും.1-4-2017 ന് ശേഷം വെയിറ്റഡ് ഡിഡക്ഷന്‍ പുതിയതായി ഉണ്ടാവില്ല.