ലണ്ടന്‍: ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 50 ഡോളറിലെത്തും എന്നാണു പ്രതീക്ഷ. ഇന്നലെ ലണ്ടനില്‍ ഉച്ചസമയത്ത് വീപ്പയ്ക്ക് 49.04 ഡോളറായി. വെള്ളിയാഴ്ചത്തേക്കാള്‍ മൂന്നു ശതമാനം കൂടുതലാണിത്.പല രാജ്യങ്ങളിലും ഉത്പാദനം തടസപ്പെടുകയോ കുറയുകയോ ചെയ്യുന്നതാണു കാരണം. ക്രൂഡ് ലഭ്യത കുറയുകയാണെന്നു ഗോള്‍ഡ്മാന്‍സാക്‌സ് റിപ്പോര്‍ട്ട് പുറത്തിറക്കിയതും വിപണിയെ സ്വാധീനിച്ചു.
നൈജീരിയയില്‍ കലാപങ്ങള്‍ മൂലം ഉത്പാദനം കുറഞ്ഞു. അട്ടിമറി മൂലം എക്‌സോണ്‍ കമ്പനിക്കു മാത്രം ദിവസം 16.5 ലക്ഷം വീപ്പ ഉത്പാദനം മുടങ്ങി. വെനസ്വേലയില്‍ ദേശസാത്കരണം മൂലം ബുദ്ധിമുട്ടിലായ കമ്പനികള്‍ പ്രതിദിനം രണ്ടു ലക്ഷം വീപ്പ ഉത്പാദനം കുറച്ചു.അമേരിക്കയില്‍ ഷെയ്ല്‍ കമ്പനികളും മറ്റു പെട്രോളിയം കമ്പനികളും ബുദ്ധിമുട്ടിലായതോടെ ഉത്പാദനം പ്രതിദിനം 88 ലക്ഷം വീപ്പയിലേക്കു താണു. 2015-ലെ ഉയര്‍ന്ന നിലയില്‍നിന്ന് 8.4 ശതമാനം കുറവാണിത്. ഒട്ടേറെ കമ്പനികളെ അവിടെ പാപ്പരായി.
ഏപ്രിലില്‍ ചൈനയിലെ ഉത്പാദനം ദിവസേന 40.4 ലക്ഷം വീപ്പയായി കുറഞ്ഞിരുന്നു.എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഏപ്രിലില്‍ പ്രതിദിന ഉത്പാദനം 324.4 ലക്ഷം വീപ്പയായി കൂട്ടി. 2008-നു ശേഷമുള്ള ഏറ്റവും കൂടിയ ഉത്പാദനത്തോതാണിത്.നേരത്തേ അമിത ഉത്പാദനമായിരുന്നു വിലയിടിച്ചത്. ഇനി ഉത്പാദനക്കുറവ് വില കൂട്ടുമെന്നാണു നിരീക്ഷണം.