ബംഗളൂരു: ഇന്ത്യയിലേ ഏറ്റവും വലിയ ഓണ്‍ലൈന്‍ ചില്ലറവ്യാപാരിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ രജിസ്റ്റേഡ് ഇടപാടുകാരുടെ എണ്ണം പത്തു കോടി പിന്നിട്ടു. മാര്‍ച്ചില്‍ 75 മില്യണ്‍ (7.5 കോടി) ഇടപാടുകാരായിരുന്നു ഫ്‌ളിപ്കാര്‍ട്ടിനുണ്ടായിരുന്നത്. കമ്പനിയുടേതന്നെ ഉടമസ്ഥതയിലുള്ള ജബോംഗ്, മിന്ത്ര എന്നീ സ്ഥാപങ്ങളുടെ ഇടപാടുകാരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഒരു രാജ്യത്ത് 10 കോടി ഇടപാടുകാരെ സൃഷ്ടിക്കുന്ന കമ്പനി ഫ്‌ളിപ്കാര്‍ട്ടാണെന്ന് കമ്പനി അവകാശപ്പെട്ടു.
കമ്പനിയുടെ ഏറ്റവും വലിയ വ്യാപാരമേള ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ അടുത്ത മാസം രണ്ടു മുതല്‍ ആറു വരെ നടക്കും. ഇതേ തീയതികളില്‍ സ്‌നാപ്ഡീലും വ്യാപാരമേള പ്രഖ്യാപിച്ചിട്ടുണ്ട്.