മുംബൈ: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയേക്കുമെന്നു ഫിച്ച് റേറ്റിംഗ്‌സ്. കഴിഞ്ഞ രണ്ടു ത്രൈമാസങ്ങളിലെ കനത്ത നഷ്ടമാണ് ഇതിനു കാരണം. രണ്ടു ത്രൈമാസംകൊണ്ട് രണ്ടുലക്ഷംകോടി രൂപയുടെ നിഷ്ക്രിയ ആസ്തികള്‍ കണെ്ടത്തി. ലിസ്റ്റ് ചെയ്ത 45 ബാങ്കുകള്‍ മൊത്തം 5.81 ലക്ഷംകോടി രൂപയുടെ നിഷ്ക്രിയ ആസ്തി കണെ്ടത്തി. ഇതിന്റെ ഫലമായി പല പൊതുമേഖലാ ബാങ്കുകളുടെയും മൂലധനപര്യാപ്തത തീരെ കുറവായി എന്നു ഫിച്ച് റേറ്റിംഗ്‌സ് ചൂണ്ടിക്കാട്ടി.
ബാങ്ക് റേറ്റിംഗ് താഴ്ത്തുമെന്ന്
